Home ഇന്ത്യ ബ്രിട്ടീഷ് സൈബർ സുരക്ഷാ മേധാവിക്ക് ഇന്ത്യയിൽ ആദ്യ വനിതാ ഹൈക്കമ്മീഷണറായി നിയമനം

ബ്രിട്ടീഷ് സൈബർ സുരക്ഷാ മേധാവിക്ക് ഇന്ത്യയിൽ ആദ്യ വനിതാ ഹൈക്കമ്മീഷണറായി നിയമനം

354
0

ബ്രിട്ടീഷ് നാഷനൽ സൈബർ സെക്യൂരിറ്റി സെന്റർ മേധാവി ലിൻഡി കാമറോണിനെ ഇന്ത്യയിൽ ഹൈക്കമ്മീഷണറായി നിയമിച്ചു. പശ്ചിമേഷ്യയിലും വടക്കൻ ആഫ്രിക്കയിലും അഫ്ഘാനിസ്ഥനിലും പ്രവർത്തന പരിചയമുള്ള കാമറോൺ ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വനിതാ ഹൈക്കമ്മീഷണറാണ്. മൂന്നു വർഷം പൂർത്തിയാക്കിയ അലക്സ് എല്ലിസിനു പകരം കാമറോൺ നിയമിതയാവുന്നത് ഇന്ത്യയിൽ പൊതു തിരഞ്ഞെടുപ്പു നടക്കുന്ന സമയത്താണ്. ഈ മാസം തന്നെ അവർ ചുമതലയേൽക്കും. നാലു വർഷമായി സൈബർ സെക്യൂരിറ്റി മേധാവി ആയിരുന്ന കാമറോൺ മുൻപ് നോർത്തേൺ അയർലൻഡ് ഓഫിസിന്റെ ഡയറക്റ്റർ ജനറൽ ആയിരുന്നു.

Previous articleടാമ്പായില്‍ സീനിയര്‍ വെല്‍നസ് ചര്‍ച്ചാ യോഗം മെയ് നാലിന്
Next articleപ്രധാനമന്ത്രി ഏപ്രില്‍ 15 ന് കാട്ടാക്കടയില്‍ ; ഒരുലക്ഷത്തോളം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാൻ ബിജെപി

Leave a Reply