Home യൂറോപ്പ് അയര്‍ലൻഡില്‍ മലയാളി നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു

അയര്‍ലൻഡില്‍ മലയാളി നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു

442
0

ഡബ്ലിൻ : അയർലൻഡില്‍ മലയാളി നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു. വയനാട് താമരശ്ശേരി സ്വദേശി വിജേഷ് പി. കെ (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക്‌ മടങ്ങവേ കുഴഞ്ഞു വീണ വിജേഷിനെ ഉടൻ തന്നെ പാരമെഡിക്കല്‍ ടീം എത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. 2023 ഡിസംബറിലാണ് വിജേഷ് സ്റ്റാമുള്ളിനില്‍ എത്തിയത്. ടാല്‍ബോട്ട് ഗ്രൂപ്പിന് കീഴിലുള്ള റെഡ് വുഡ് എക്സ്റ്റൻഡഡ് കെയർ ഹോമില്‍ ഹെല്‍ത്ത്‌ കെയർ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു. കുടുംബം നാട്ടിലാണ്. മൃതദേഹം ദ്രോഹെട ഔർ ലേഡി ഓഫ് ലൂർദ് ഹോസ്പിറ്റല്‍ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടി ക്രമങ്ങള്‍ പൂർത്തികരിച്ച ശേഷം മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് ഉള്ള ശ്രമത്തിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും.

Previous articleഡാളസ്/സൗത്ത്പാമ്പാടി : വാർമലവട്ടശേരിൽ ലില്ലിയമ്മ ജോർജ്
Next articleന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്റർനാഷണൽ വടംവലി മത്സരം റോക്‌ലാൻഡിൽ നടത്തപ്പെടുന്നു

Leave a Reply