Home അമേരിക്ക സിബി കദളിമറ്റം ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിൻ്റെ പുതിയ പ്രസിഡൻ്റ്

സിബി കദളിമറ്റം ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിൻ്റെ പുതിയ പ്രസിഡൻ്റ്

348
0

ചിക്കാഗോ : ചിക്കാഗോ ക്ലബ്ബിന്റെ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തു. സിബി കദളിമറ്റം (പ്രസിഡന്റ്), ജെസ്സ്‌മോന്‍ പുറമഠം (വൈസ് പ്രസിഡന്റ്), സിബി കൈതക്കത്തൊട്ടിയില്‍ (സെക്രട്ടറി), ജോമോന്‍ തൊടുകയില്‍ (ട്രഷറര്‍), സാബു പടിഞ്ഞാറേല്‍ (ജോ. സെക്രട്ടറി) എന്നിവരാണ് ഭരണസമിതിയിലുള്ളത്. സോഷ്യല്‍ ക്ലബ്ബിന്റെ ആസ്ഥാനത്ത് മുന്‍ പ്രസിഡന്റ് ബിനു കൈതക്കത്തൊട്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ വച്ച് ഐക്യകണ്‌ഠേനെയാണ് തെരഞ്ഞെടുത്തത്. ക്ലബ്ബിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിനു വേണ്ടി ഇപ്പോഴുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഉള്‍പ്പെടെ ഒരു 15 അംഗ ബോര്‍ഡ് മെമ്പേഴ്‌സായി സിബി കദളിമറ്റം, ജെസ്സ്‌മോന്‍ പുറമഠത്തില്‍, സിബി കൈതക്കത്തൊട്ടിയില്‍, സാബു പടിഞ്ഞാറേല്‍, ജോമോന്‍ തൊടുകയില്‍, ബിനു കൈതക്കത്തൊട്ടിയില്‍, ബൈജു ജോസ്, ജോയി നെടിയകാല, മനോജ് വഞ്ചിയില്‍, റൊണാള്‍ഡ് പൂക്കുമ്പേല്‍, റോയി മുണ്ടയ്ക്കല്‍, സാജന്‍ മേലാണ്ടശ്ശേരി, സജി റാത്തപ്പിള്ളില്‍, തമ്പിച്ചന്‍ ചെമ്മാച്ചേല്‍, തോമസ് പുത്തേട്ട് എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ ബില്‍ഡിംഗ് ബോര്‍ഡ് മെമ്പേഴ്‌സായി ബിനു കൈതക്കത്തൊട്ടിയില്‍, പീറ്റര്‍ കുളങ്ങര, സൈമണ്‍ ചക്കാലപ്പടവില്‍ എന്നിവരെക്കൂടി തെരഞ്ഞെടുത്തു

Next articleത്രിപുര നിയമസഭ തിരഞ്ഞെടുപ്പ് ഇന്ന്

Leave a Reply