Home ഇന്ത്യ കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ മരിച്ചു

കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ മരിച്ചു

315
0

കോട്ടയം : കോട്ടയം പാലയില്‍ കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികരായ വലവൂര്‍ സ്വദേശി പാറയില്‍ രാജന്‍ (54) ഭാര്യ (52) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ പാലാ-വലവൂര്‍ റൂട്ടില്‍ പേണ്ടാനം വയല്‍ ജംങ്ഷനിലാണ് അപകടമുണ്ടായത്. രാജനും ഭാര്യ സീതയും പേണ്ടാനം വയല്‍ ടൗണിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ച്‌ തിരിച്ചിറങ്ങി വലവൂര്‍ ഭാഗത്തേക്ക് പോകുന്നതിനായി ബൈക്ക് തിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തൃശൂരില്‍ നിന്നും വരികയായിരുന്ന ബസ് ഇടിയുടെ ആഘാതത്തില്‍ ഇടിച്ച സ്ഥലത്ത് നിന്നും 15 മീറ്ററോളം മുമ്ബോട്ട് നീങ്ങിയാണ് നിന്നത്. ബൈക്ക് പൂര്‍ണമായും ബസിന്റെ മുന്‍ഭാഗത്തെ ടയറിനടിയില്‍ കയറിയ നിലയിലായിരുന്നു.
അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Previous articleമലയാളി വിദ്യാർഥികൾക്ക് ജർമനിയിൽ പഠവും ജോലിയും ; ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിനു തുടക്കം
Next articleഫൊക്കാന 2024-ലെ സാഹിത്യ പുരസ്‌കാരങ്ങൾക്ക്‌ കൃതികൾ ക്ഷണിക്കുന്നു; രചനകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 ഏപ്രിൽ 20

Leave a Reply