Home ഗൾഫ് കുവൈത്തിലെ ചെറു വഞ്ചി അപകടം ; ഇന്ന് ഒരു മണിക്ക് സബാ മോര്‍ച്ചറിയില്‍ പൊതുദര്‍ശനം

കുവൈത്തിലെ ചെറു വഞ്ചി അപകടം ; ഇന്ന് ഒരു മണിക്ക് സബാ മോര്‍ച്ചറിയില്‍ പൊതുദര്‍ശനം

303
0

കുവൈത്ത്സറ്റി : കഴിഞ്ഞ വെള്ളിയാഴ്ച ഖൈറാന്‍ മേഖലയില്‍ വച്ച്‌ ചെറു വഞ്ചിയില്‍ (ഖയാക്ക്) ഉല്ലാസയാത്ര നടത്തുന്നതിനിടെയില്‍ അപകടമുണ്ടായി മരണമടഞ്ഞ സുകേഷ് വനാഡില്‍ പുതിയവീട് (44),പത്തനംതിട്ട മോഴശേരിയില്‍ ജോസഫ് മത്തായി(ടിജോ 29) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന്(26)ഉച്ചയക്ക് ഒരുമണി മുതല്‍ സബാ മോര്‍ച്ചറിയിലാണ് പൊതുദര്‍ശനത്തിന് വയ്ക്കുന്നത്. ഇരുവരും കുവൈത്ത് ലുലു എക്സ്ചേഞ്ച് ജിവനക്കാരായിരുന്നു. വി.പി.സുകേഷ് ലുലു എക്സ്ചേഞ്ച് കോര്‍പ്പറേറ്റ് മാനേജരും,ടിജോ അക്കൗണ്ട് അസി.മാനേജരുമായിരുന്നു.മൃതദേഹങ്ങള്‍ ഇന്ന് വൈകുനേരം നാട്ടിലേക്ക് അയക്കും.വി.പി.സുകേഷിന്റെ സംസ്‌ക്കാരം ശനിയാഴ്ച നടക്കും.ടിജോയുടെ സംസ്ക്കാരം പിന്നീട്.

Previous articleഫാ.ഡേവിസ് ചിറമേലിനെ ആദരിച്ചു
Next articleതൊഴിലുറപ്പ് ദിവസക്കൂലി കൂട്ടി ; കേരളത്തില്‍ 22 രൂപ വര്‍ദ്ധിപ്പിച്ച്‌ 333 രൂപയാക്കി

Leave a Reply