Home ഇന്ത്യ തൊഴിലുറപ്പ് ദിവസക്കൂലി കൂട്ടി ; കേരളത്തില്‍ 22 രൂപ വര്‍ദ്ധിപ്പിച്ച്‌ 333 രൂപയാക്കി

തൊഴിലുറപ്പ് ദിവസക്കൂലി കൂട്ടി ; കേരളത്തില്‍ 22 രൂപ വര്‍ദ്ധിപ്പിച്ച്‌ 333 രൂപയാക്കി

300
0

തിരുവനന്തപുരം : കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ മിനിമം ദിവസവേതനം 333 രൂപയാക്കി വര്‍ധിപ്പിച്ച്‌ കേന്ദ്രം. നിലവില്‍ 311 രൂപയാണു തൊഴിലാളികളുടെ ദിവസക്കൂലി. ഇത് 22 രൂപ വര്‍ദ്ധിപ്പിച്ച്‌ 333 രൂപയാക്കിയാണ് കേന്ദ്രം വിജ്ഞാപനമിറക്കിയത്. പുതിയ നിരക്ക് ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരും. നിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്നത് ഹരിയാനയിലാണ്. 357 രൂപ ഹരിയാനയില്‍ തൊഴിലുറപ്പ് ജോലിക്കാരുടെ ദിവസക്കൂലി. തമിഴ്നാട്ടില്‍ ദിവസക്കൂലി 13 വര്‍ദ്ധിപ്പിച്ച്‌ 294 രൂപയാക്കി. കര്‍ണാടകയില്‍ ഏഴ് രൂപ കൂട്ടി 316 രൂപയും ആന്ധ്രപ്രദേശില്‍ 15 രൂപ വര്‍ദ്ധിപ്പിച്ച്‌ 272 രൂപയുമാക്കി.

Previous articleകുവൈത്തിലെ ചെറു വഞ്ചി അപകടം ; ഇന്ന് ഒരു മണിക്ക് സബാ മോര്‍ച്ചറിയില്‍ പൊതുദര്‍ശനം
Next articleഎലിഫന്റ് വിസ്‌പറേഴ്‌സിന്റെ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസിന് ഒരു കോടി രൂപ നല്‍കി എംകെ സ്റ്റാലിന്‍

Leave a Reply