തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് അലേര്‍ട്ടുളള ജില്ലകളില്‍ സ്‌കൂളുകള്‍, കോളേജുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. റോഡുകള്‍ മുങ്ങി. കനത്ത മഴയെ തുടര്‍ന്ന് ജില്ലകളില്‍ 250 സംസ്ഥാന ദുരന്ത നിവാരണ സേനയെയും ദേശീയ ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്. തിരുനെല്‍വേലി ജില്ലയില്‍ 19 ക്യാമ്ബുകള്‍ തുറന്നു. തിരുനെല്‍വേലിയില്‍ നിന്ന് ദുരിതബാധിതരെ ക്യാമ്ബുകളിലേക്ക് മാറ്റി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.











