ചെന്നെ : മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരിതത്തില്‍ നിന്നും തമിഴ്നാട് ഇതുവരെയും കരകയറിയിട്ടില്ല. ചെന്നൈയിലെ പല ഇടങ്ങളും ഇപ്പോഴും വെള്ളക്കെട്ടിലിലാണ്. പ്രളയം സാധാരണക്കാരെ മാത്രമല്ല സെലിബ്രിറ്റികളെയും ബാധിച്ചു കഴിഞ്ഞു. സിനമ താരം രജനികാന്തിന്റെ വീടിന് പുറത്തും വെള്ളക്കെട്ടായ വീഡിയോയാണ് ഇപ്പോല്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചെന്നൈ പോയസ് ഗാര്‍ഡൻ ഏരിയയിലെ രജനികാന്തിന്റെ വീടിന് പുറത്ത് വലിയ വെള്ളക്കെട്ട് ഉണ്ടായതായാണ് പുറത്തുവന്ന വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ പ്രദേശത്തെ ഗതാഗതം ദുഷ്‌കരമായിരിക്കുന്നതും കാണാവുന്നതാണ്. ചെന്നൈയിലെ പ്രളയബാധിതര്‍ക്ക് രജനികാന്ത് 10 കോടി രൂപ സംഭാവനയായി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് അദ്ദേഹം സംഭാവന നല്‍കിയത്. ഷാരൂഖ് ഖാൻ നേരത്തെ ഒരു കോടി രൂപ സംഭാവനയായി നല്‍കിയിരുന്നു. നടൻ സൂര്യയും സഹോദരൻ കാര്‍ത്തിയും ആദ്യഗഡുവായി 10 ലക്ഷം രൂപയാണ് നല്‍കിയത്.











