ദോഹ : ഖത്തറിലെ പ്രമുഖ പ്രവാസി സംഘടനയായ ക്യുടീം (ഖത്തര്‍ തിരൂര്‍ എക്സ്പാട്രിയേറ്റ്സ് അസ്സോസിയേറ്റ്സ് മൂവ്മെന്‍റ് ) ഇന്‍സ്പയര്‍ ഇവെന്റ്‌സുമായി ചേര്‍ന്ന് കേരളത്തില്‍ നിന്നുള്ള പ്രശസ്ത കലാകാരന്മാരെ അണിനിരത്തി ‘ക്യുടീം ഫിയസ്റ്റ 2023 ‘ കലാവിരുന്നൊരുക്കി. അല്‍ അറബി സ്പോര്‍ട്സ് ഇന്‍ഡോര്‍ ഹാളില്‍നടന്ന പരിപാടിയില്‍ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ICC ,ICBF ,ISC പ്രസിഡന്റുമാര്‍ മുഖ്യാതിഥികളായി .ഖത്തറിലെ വിവിധ സംഘടനാ നേതാക്കളും സന്നിഹിതരായിരുന്നു . ICC പ്രസിഡണ്ട് മണികണ്ഠന്‍ എ പി ,ICBF പ്രസിഡണ്ട് ഷാനവാസ് ബാവ ,ISC പ്രസിഡണ്ട് അബ്ദുറഹ്മാന്‍ ഇ പി എന്നിവര്‍ക്ക് ക്യു ടീം പ്രസിഡണ്ട് ജാഫര്‍ഖാന്‍ ,ജെനറല്‍ സെക്രട്ടറി നൗഫല്‍ എം പി ,ട്രെഷറര്‍ ഇസ്മായില്‍ വി എന്നിവര്‍ മൊമെന്റോ നല്‍കി ആദരിച്ചു .
കലാരംഗത്തെ നിറസാന്നിധ്യം മുത്തു ഐ സി ആര്‍ സി ,യുവസാഹിത്യകാരി ഷംല ജഹ്ഫര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സരയു മോഹന്‍ ,മഹേഷ് കുഞ്ഞിമോന്‍ ,ലക്ഷ്മി ജയന്‍ ,സോള്‍ ഓഫ് ഫോള്‍ക്‌സ് എന്നിവര്‍ക്കുള്ള ഉപഹാരം ഇന്‍സ്പയര്‍ ഈവെന്‍സ് മാനേജിങ് ഡയറക്ടര്‍ നൗഷാദ് ബാബു ,വൈസ് പ്രസിഡന്റുമാരായ അമീന്‍ അന്നാര ,ബില്‍ക്കിസ് നൗഷാദ് പ്രോഗ്രാം കണ്‍വീനര്‍ മുനീര്‍ വാല്‍ക്കണ്ടി എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ചു .പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ അബ്ദുറഹ്മാന്‍ അനീഷ് കെ പി ,ഇസ്മായീല്‍ പൂഴിക്കുന്നത്ത് ,സഫ്‌വാന്‍ ,ഉമ്മര്‍ സാദിഖ് ,ഉമ്മര്‍കുട്ടി ,സാബിഖ്
ആരതി ,ബിജേഷ് ,ഫസല്‍ ,നിഷാം അന്നാര ,അഫ്സല്‍ ,റഹൂഫ് ,ഇസ്മായീല്‍ കുറുമ്ബടി ,ഇസ്മായീല്‍ മൂത്തേടത്ത് തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു .
ഷഫീക് അറക്കല്‍












