കൊല്ലം : ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പൂയപ്പള്ളി പോലീസ് സ്റ്റേഷന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുത്തിയിരിപ്പ് പ്രതിഷേധം. സ്റ്റേഷന് മുന്നില്‍ നിശബ്ദരായി കൈകള്‍ കെട്ടിയാണ് പ്രതിഷേധിക്കുന്നത്. കുഞ്ഞിനെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും അന്വേഷണം ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്. കൊട്ടാരക്കര ഡിവൈഎസ്പിയുമായി സംസാരിച്ചതിന് പിന്നാലെയാണ് സ്റ്റേഷന് മുന്നില്‍ നിശബ്ദ പ്രതിഷേധം ഇവര്‍ നടത്തുന്നത്. ക്രമസമാധന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെല്ലാം പൂയപ്പള്ളി പോലീസ് സ്റ്റേഷനിലാണ് ക്യാംപ് ചെയ്യുന്നത്. ഇവിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്.
Home ഇന്ത്യ തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്











