സലാല : കോട്ടയം ചങ്ങനാശ്ശേരി കറുകച്ചാൽ നെടുംകുന്നം മിനി മന്ദിരത്തിൽ സി എം ബാലകൃഷ്ണൻ ഭാര്യ സൈമ ബാലകൃഷ്ണൻ (52) ഒമാനിലെ സലാലയിൽ ഹ്യദയാഘാതം മൂലം മരണപ്പെട്ടു. കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളമായി ഭർത്താവ് ബാലക്രഷ്ണനോടൊപ്പം സലാലയിലുണ്ടായിരുന്ന സൈമക്ക് ബുധ്നാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിതാവ്: പരമേശ്വരൻ നായർ. മാതാവ് : ജഗതമ്മ. മക്കൾ: ഗോകുൽ ബി നായർ, ഗോപിക ബി നായർ. (ഇരുവരും ദുബൈയ്) സഹോദരങ്ങൾ : പ്രീത, ഹേമ, അമ്പിളി. സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.












