Home അമേരിക്ക ഭര്‍ത്താവിന്റെ വെടിയേറ്റ യുവതിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി ; രക്തസ്രാവം നിയന്ത്രിക്കാനായെന്ന് ഡോക്ടര്‍

ഭര്‍ത്താവിന്റെ വെടിയേറ്റ യുവതിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി ; രക്തസ്രാവം നിയന്ത്രിക്കാനായെന്ന് ഡോക്ടര്‍

886
0

ഷിക്കാഗോ : അമേരിക്കയിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉഴവൂര്‍ പെരുന്താനം കുന്നാംപടവില്‍ ഏബ്രഹാം – ലാലി ദമ്ബതികളുടെ മകള്‍ മീര ആണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്. മീരയുടെ വയറ്റിലെ രക്തസ്രാവം നിയന്ത്രണവിധേയമാക്കാൻ കഴിയാതായതിനെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയില്‍ രക്തസ്രാവത്തിന്റെ ഉറവിടങ്ങളാണ് പരിശോധിച്ചത്. രക്തസ്രാവം നിയന്ത്രിക്കാനായി എന്ന് ഡോക്ടേഴ്സ് അറിയിച്ചു.

ശ്വാസകോശത്തിന് വീക്കം സംഭവിച്ചിട്ടുണ്ട്. ശ്വസനത്തിന് പ്രയാസം നേരിടുന്നതിനാല്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കിയിട്ടുണ്ട്. നിലവില്‍ ചികിത്സയോടും മരുന്നുകളോടും പ്രതികരിക്കുന്നുണ്ട്. മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്ബിള്ളി അമല്‍ റെജി മീരയെ വെടി വയ്ക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. അമല്‍ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. അമല്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Previous articleയുഎഇ, സൗദി, ഖത്തര്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത ; കൂടുതല്‍ വിമാന സര്‍വീസുകള്‍ വരുന്നു
Next article“പ്രോപ്പർട്ടി ടാക്സ് ഇളവുകളും – മെഡികെയർ പ്രയോജനങ്ങളും”; എക്കോയുടെ സെമിനാർ 17 വെള്ളിയാഴ്ച 4-ന് ന്യൂഹൈഡ് പാർക്കിൽ

Leave a Reply