ഇന്ത്യൻ ബിഗ് സ്‌ക്രീനില്‍ നിന്നും ഓസ്‌കര്‍ വേദിയിലേക്കെത്തിയ മലയാള ചിത്രമാണ് ‘2018’. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എൻട്രി കൂടിയാണ്. ചിത്രത്തിന്റെ പുത്തൻ അപ്‌ഡേറ്റാണ് ജൂഡ് ആന്റണിയും നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം തെക്കേ അമേരിക്കയില്‍ നാന്നൂറോളം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിംസും പരാഗ്വോ ആസ്ഥാനമായുള്ള എം.ബി ഫിലിംസിന്റെ മാര്‍സലോ ബോൻസിയും ചേര്‍ന്നാണ് ചിത്രം തെക്കേ അമേരിക്കയില്‍ റിലീസിനെത്തിക്കുന്നത്. ദുബായ് ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പിന്റെ സിനിമ സെയില്‍സ് വിഭാഗമായ ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്വര്‍ക്കാണ് ‘2018’ നെ തെക്കൻ അമേരിക്കയില്‍ എത്തിക്കുന്നത്. നിലവില്‍ സംവിധായകൻ ജൂഡ് ആന്റണി ജോസഫും നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും അമേരിക്കയിലാണുള്ളത്.
ആഗോള പ്രേക്ഷകരില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്ന സ്‌നേഹത്തിലും പിന്തുണയിലും ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. ലാറ്റിൻ അമേരിക്കയിലേയ്‌ക്ക് ഇന്ത്യൻ സിനിമകള്‍ എത്തുന്നതിന് ‘2018’ ഒരു നാഴികക്കല്ലായിരിക്കുമെന്ന് അറിയുന്നത് അവിശ്വസനീയമാണ്. സംസ്‌കാരത്തിനപ്പുറം പ്രേക്ഷകര്‍ക്ക് പ്രചോദനം നല്‍കുന്ന സാമൂഹിക സന്ദേശമാണ് സിനിമ നല്‍കുന്നത്. തെക്കേ അമേരിക്കൻ പ്രേക്ഷകരുടെ ഹൃദയത്തില്‍ ‘2018’ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്’, വേണു കുന്നപ്പിള്ളി പറഞ്ഞു. ‘ഡാം ദുരന്തങ്ങളും വെള്ളപ്പൊക്കവും പോലുള്ള സാഹചര്യങ്ങള്‍ എല്ലാവരെയും ആശങ്കപ്പെടുത്തുന്നതാണ്. ഈ വര്‍ഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയെ തെക്കേ അമേരിക്കയിലേക്ക് പരിചയപ്പെടുത്തുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. അവാര്‍ഡുകള്‍ക്കപ്പുറം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സിനിമയുടെ ആഴത്തിലുള്ള സന്ദേശമാണ് ഞങ്ങളെ ആകര്‍ഷിച്ചത്. നമ്മുടെ രാജ്യത്ത് സമാനമായ വെല്ലുവിളികള്‍ ഞങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്.
ഈ ചിത്രത്തിന് ഒരുപാട് പേരുടെ കണ്ണ് തുറപ്പിക്കാൻ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ആദ്യഘട്ടത്തില്‍ 400 തിയേറ്ററുകളിലേക്ക് ‘2018’ എത്തിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്’, എം.ബി ഫിലിംസിന്റെ സി.ഇ.ഒ മാര്‍സെലോ ബോൻസി പറഞ്ഞു. മലയാള സിനിമാ മേഖലയിലെ വമ്ബൻ താരനിര അണി നിരന്ന ചിത്രമാണ് ‘2018’. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായ 2018- ലെ പ്രളയത്തെ ആസ്പദമാക്കി വന്ന ചിത്രം റെക്കോര്‍ഡ് കളക്ഷനാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. കൂടാതെ നിരവധി അവാര്‍ഡുകളും ‘2018’ കരസ്ഥമാക്കിയിരുന്നു.











