Home ഇന്ത്യ ഡല്‍ഹി വായുമലിനീകരണം; 13 മുതല്‍ 20 വരെ വാഹനനിയന്ത്രണം

ഡല്‍ഹി വായുമലിനീകരണം; 13 മുതല്‍ 20 വരെ വാഹനനിയന്ത്രണം

360
0

ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വാഹനനിയന്ത്രണം. ഈ മാസം 13 മുതല്‍ 20 വരെ ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒറ്റ, ഇരട്ടയക്ക നമ്ബര്‍ ക്രമീകരണമാണ് നടപ്പാക്കുക. ഒറ്റയക്ക രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് ഒരു ദിവസവും ഇരട്ടയക്ക രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് അടുത്ത ദിവസവും നിരത്തിലിറങ്ങാം. ട്രക്ക്, ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്കുണ്ട്. പടക്കം പൊട്ടിക്കുന്നതിനുള്ള വിലക്കും തുടരാനാണ് തീരുമാനം. നിയമലംഘനം നടത്തുന്നവര്‍ക്ക് 10,000 രൂപ പിഴ ഈടാക്കും. സ്‌കൂളുകളില്‍ 10,12 ക്ലാസുകള്‍ മാത്രമാവും പ്രവര്‍ത്തിക്കുക.

ഡല്‍ഹിയില്‍ വായു ഗുണനിലവാരം ഗുരുതര വിഭാഗത്തില്‍ തുടരുകയാണ്. ആര്‍കെ പുരം, ജഹാംഗര്‍ പുരി, വിമാനത്താവള പരിസരം, ഐടിഒ, ന്യൂ മോട്ടി ബാഗ് എന്നീ പ്രദേശങ്ങളിലാണ് വായുമലിനീകരണം രൂക്ഷമായി തുടരുന്നത്.സര്‍ക്കാര്‍ ഓഫീസുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും 50 ശതമാനം ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോമില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്. വരും ദിവസങ്ങളില്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടിച്ചിടാനും സാധ്യതയുണ്ട്.മാസ്‌ക് ഉപയോഗിക്കാനും നിര്‍ദേശമുണ്ട്.ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലും വായുമലിനീകരണം ഗുരുതരമാണ്.

Previous articleപ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദിച്ചു; സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് KSU
Next articleമാർത്തോമാ യുവജനസഖ്യം ഏകദിന സമ്മേളനം നവംബർ 11ന് ഡാളസിൽ

Leave a Reply