Home ഓഷിയാന 2-ാം മത് മെൽബൺ വടംവലി മത്സരം, ഒരുക്കങ്ങൾ പൂർത്തിയായി | LIVE ON KVTV

2-ാം മത് മെൽബൺ വടംവലി മത്സരം, ഒരുക്കങ്ങൾ പൂർത്തിയായി | LIVE ON KVTV

435
0

വടംവലി മത്സരത്തിന്റെ വിസ്മയജാലകം തുറക്കുവാനായി, ആവേശം വാനോളം വാരിവിതറുവാനായി, മെൽബൺ വടംവലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. ശ്രീ. മനോജ് വള്ളിത്തോട്ടം ചെയർമാനായും, ബിജോ മുളയ്ക്കൻ കൺവീനറായും, സിബിൽ ബിനോയ് ഓഫീസ്‌ സെക്രട്ടറി ആയും, ജിബിൻ തോമസ് ടീം ക്യാപ്റ്റനായുമുള്ള, വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ, മാസങ്ങളായി നടത്തിയ ചിട്ടയായ പ്രവർത്തങ്ങളാണ് ഓസ്‌ട്രേലിയ കാണുവാൻ പോകുന്ന ഏറ്റവും വലിയ വടംവലി മത്സരത്തിന് അടിത്തറ പാകിയിരിക്കുന്നത്. പ്രവാസി ലോകം കണ്ട ഏറ്റവും വലിയ വടംവലി മാമാങ്കം, രണ്ടാമത് IHNA-IHM ഓൾ ഓസ്‌ട്രേലിയ വടംവലി മത്സരം, നവംബർ മാസം5-ാം തീയതി മെൽബൺ കില്സിത്തിലെ നെറ്റ്‌ ബോൾ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽവെച്ച്, മെൽബൺ കോട്ടയം ബ്രദർസിന്റെയും (MKB) ഫിഷിങ് ആൻഡ് അഡ്വെൻഞ്ചർ ക്ലബ് മെൽബണിന്റെയും(FAAM Club) സംയുക്താഭിമുഖ്യത്തിൽ, ജമ്മിന്റെ (GEM) സഹകരണത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. 20 ചാമ്പ്യൻ ടീമുകൾ പങ്കെടുക്കുന്ന വാശിയേറിയ ഈ ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും KVTV- യില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.

മത്സരവിജയികൾക്ക്, ഹോംഫിൻ ലോൺ ആൻഡ് മോർട്ടഗേജ് സൊല്യൂഷൻസ് സ്പോൺസർ ചെയ്യുന്ന $3333 ഒന്നാം സമ്മാനവും, AAA അക്കൗന്റിംഗ്‌ & മറൂണ്ട ഡെന്റൽ കെയർ സ്പോൺസർ ചെയ്യുന്ന $2222 രണ്ടാം സമ്മാനവും, ഫ്ലാവറേജ്‌ കാറ്ററിങ് സ്പോൺസർ ചെയ്യുന്ന $1111 മൂന്നാം സമ്മാനവും, എ യു കാർട്ട് സ്പോൺസർ ചെയ്യുന്ന $777 നാലാം സമ്മാനവും തുടങ്ങി, മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സമ്മാനം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഇതോടൊപ്പം, മത്സരത്തിന്റെ ഗതി നിർണ്ണയിക്കുന്ന പ്രകടനങ്ങൾ നടത്തുന്നവർക്കുള്ള വ്യക്തിഗത സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. മെൽബണിൽ നടക്കുന്ന ഈ ഏറ്റവും വലിയ വടംവലി മാമാങ്കത്തിൽ പങ്കാളികളാകുവാനായി, ഓസ്‌ട്രേലിയായിലുള്ള എല്ലാ വടംവലി പ്രേമികളെയും, മെൽബണിന്റെ മണ്ണിലേക്ക് ഏറ്റവും സ്നേഹപൂർവ്വം സ്വാഗതം ചെയ്തുകൊള്ളുന്നുവെന്ന് സംഘാടകർ അറിയിച്ചു.

Previous articleവടക്കുപടിഞ്ഞാറൻ നേപ്പാളിൽ ശക്തമായ ഭൂചലനം ; 128 പേർ മരിച്ചു
Next articleപലസ്തീൻ അനുകൂല പ്രകടനത്തിനെതിരെ ഋഷി സുനക്

Leave a Reply