Home ഗൾഫ് മടങ്ങിയ പ്രവാസികള്‍ക്ക് നേരിട്ടെത്താതെ പിസിസി ലഭ്യമാക്കാന്‍ സൗകര്യമൊരുക്കി ഖത്തര്‍

മടങ്ങിയ പ്രവാസികള്‍ക്ക് നേരിട്ടെത്താതെ പിസിസി ലഭ്യമാക്കാന്‍ സൗകര്യമൊരുക്കി ഖത്തര്‍

327
0

ദോഹ : രാജ്യത്ത് നിന്ന് മടങ്ങിയ പ്രവാസികള്‍ക്ക് നേരിട്ടെത്താതെ തന്നെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സൗകര്യം ലഭ്യമാക്കാന്‍ ഒരുങ്ങി ഖത്തര്‍. പ്രവാസം മതിയാക്കി ഖത്തറില്‍ നിന്നും മടങ്ങിയവര്‍ക്ക് മറ്റു രാജ്യങ്ങളില്‍ ജോലിക്ക് പ്രവേശിക്കാനാണ് സാധാരണയായി പിസിസി ആവശ്യമായി വരുന്നത്. എന്നാല്‍ ഇത്തരത്തില്‍ പിസിസി ആവശ്യം ഉള്ള ആളുകള്‍ക്ക് ഖത്തറില്‍ നേരിട്ടെത്താതെ സുഹൃത്തുക്കള്‍, അംഗീകൃത ഏജന്‍സികള്‍ എന്നിവ മുഖേന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റനുവേണ്ടി അപേക്ഷിക്കാവുന്നതാണ്. കൂടാതെ ഇന്ത്യയിലെ ഖത്തര്‍ എംബസിയിലും പിസിസിക്ക് അപേക്ഷിക്കാന്‍ സാധിക്കും. ആവശ്യമായ രേഖകള്‍ സഹിതമാണ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത്. ഖത്തര്‍ ഇന്റീരിയര്‍, ക്രിമിനല്‍, എവിഡന്റ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ മന്ത്രാലയത്തിന്റെ വിലാസത്തില്‍ നേരിട്ടും പിസിസിക്കായി അപേക്ഷിക്കാം.

പിസിസി, അപേക്ഷകന്റെ മേല്‍വിലാസത്തില്‍ നേരിട്ട് ലഭ്യമാകും. ഖത്തറില്‍ താമസിക്കുന്ന ബന്ധുവോ സുഹൃത്തോ മുഖേനയും പിസിസിക്ക് അപേക്ഷിക്കാം. ഇവര്‍ക്ക് അപേക്ഷിക്കുന്നതിനുള്ള പവര്‍ ഓഫ് അറ്റോര്‍ണി അപേക്ഷകന്‍ നല്‍കണം. ഖത്തറില്‍ താമസിക്കുന്ന സുഹൃത്ത്/ ബന്ധുവിന്റെ ഐഡി, പാസ്പോര്‍ട്ട് നമ്ബര്‍ എന്നിവ രേഖകള്‍ക്കൊപ്പം നല്‍കണം. ഇത്തരത്തില്‍ തയ്യാറാക്കുന്ന പവര്‍ ഓഫ് അറ്റോര്‍ണി കേന്ദ്ര വിദേശകാര്യമന്ത്രാലയം, ഖത്തര്‍ എംബസി, ഖത്തര്‍ വിദേശകാര്യമന്ത്രാലയം എന്നിവിടങ്ങളില്‍ അറ്റസ്റ്റേഷന്‍ പൂര്‍ത്തിയാക്കണം. ഇത്തരത്തില്‍ അറ്റസ്റ്റേഷന്‍ നടപടി പൂര്‍ത്തീകരിക്കുന്നതിന് അംഗീകൃത ഏജന്‍സികളുടെ സേവനം ലഭ്യമാണ്.

പവര്‍ഓഫ് അറ്റോര്‍ണി, അപേക്ഷകന്റെ ഐഡി പകര്‍പ്പ്, പാസ്പോര്‍ട്ടിന്റെ കോപ്പി, എന്‍ട്രി-എക്സിറ്റ് വിസാ പേജുകളുടെ കോപ്പി, വിസ റദ്ദാക്കിയ പേജിന്റെ കോപ്പി, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകളാണ് പിസിസിക്കായി അപേക്ഷിക്കുന്നതിന് ആവശ്യം. പത്ത് റിയാലാണ് അപേക്ഷാ ഫീസ്

Previous articleജോണ്‍ വിക്ക് താരം ലാന്‍സ് റെഡിക് അന്തരിച്ചു
Next articleഫോമാ ചാരിറ്റീസ് & സോഷ്യൽ സർവീസ് നാഷണൽ സബ് കമ്മിറ്റി രൂപീകൃതമായി, ചെയർമാൻ പീറ്റർ കുളങ്ങര

Leave a Reply