കുവൈത്ത്‌സിറ്റി : ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ 302-മത്തെതും, കുവൈത്തിലെ 35-മത്തെ ലുലു എക്സ്ചേഞ്ച് ശാഖയുടെ പ്രവര്‍ത്തനമാണ് ഇന്ന് Hawally Block- 9,Abdullah Al Othman St.,Al Rawafed Real Estate Building – Unit 26-ല്‍ ആരംഭിച്ചത്. ദക്ഷിണാഫ്രിക്ക, ഇന്ത്യ, ബംഗ്ലാദേശ്, വിയറ്റ്നാം, സ്പെയിന്‍, മലാവി, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡര്‍-നയതന്ത്രപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ കുവൈറ്റിലെ യു.എ.ഇ അംബാസഡര്‍ ഡോ. മതര്‍ ഹമദ് ഹ്ലൈസ് അല്‍മകാസഫ അല്‍ നെയാദി ശാഖ ഉദ്ഘാടനം ചെയ്തു. തദ്ദവസരത്തില്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫ് അലി, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്, ലുലു എക്സ്ചേഞ്ച് കുവൈറ്റിന്റെ മറ്റ് സീനിയര്‍ മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ ആകര്‍ഷകത്വത്തിന് പേരുകേട്ട കുവൈറ്റിലെ ഹവല്ലി മേഖലയില്‍ ഏറ്റവും പുതിയ ശാഖ തുറക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് പരിപാടിയോടനുബന്ധിച്ച് സംസാരിച്ച അദീബ് അഹമ്മദ് പറഞ്ഞു. പുതിയ കേന്ദ്രം ഞങ്ങളുടെ വൈവിധ്യമാര്‍ന്ന സേവനങ്ങളിലേക്കുള്ള ഒരു പാലമായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
2011-ല്‍ സ്ഥാപിതമായ ലുലു എക്സ്ചേഞ്ച് കുവൈറ്റ് രാജ്യത്തെ മുന്‍നിര സാമ്ബത്തിക സേവനദാതാക്കളില്‍ ഒന്നാണ്.












