കുവൈത്ത്‌സിറ്റി : ഹൃസ്വ സന്ദര്‍ശനത്തിനു കുവൈറ്റില്‍ എത്തിയ കേരളാ നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മായി കേരളാ അസോസിയേഷൻ മുഖമുഖം പരിപാടി സംഘടിപ്പിച്ചു. കേരളത്തിലെ നിലവിലെ വിവിധ രാഷ്ട്രിയ വിഷയങ്ങളെ കുറിച്ചും പ്രവാസികള്‍ ബുദ്ധിമുട്ടുകളെ കുറിച്ചും കുവൈറ്റിലെ മലയാളീ മാധ്യമ പ്രവര്‍ത്തകരും വിവിധ സമൂഹിക സംസ്കാരിക സംഘടനാ പ്രധിനിധികളും പരിപാടിയില്‍ പങ്കെടുത്തു. പ്രതിനിധികludenചോദ്യങ്ങള്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മറുപടി നല്‍കി. ഒപ്പം, കേരളാ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ടുന്ന വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുത്തി പരിഹാരമുണ്ടക്കുവാൻ ശ്രമിക്കുമെന്നും അറിയിച്ചു.
തുടര്‍ന്ന് കേരള അസോസിയേഷന്റെ 11 മത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ ‘നോട്ടം 2024’ ന്റെ റാഫിള്‍ കൂപ്പണ്‍ പ്രകാശനം ഡെപ്യൂട്ടി സ്പീക്കറും ഫിലിം ഫെസ്റ്റിവല്‍ കണ്‍വീനര്‍ വിനോദ് വലൂപറമ്ബിലും ചേര്‍ന്ന് പ്രകാശനം ചെയ്തു.2024 ജനുവരി 12 നാണ് 11 മത് നോട്ടം ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. കേരള അസോസിയേഷൻ ജനറല്‍ കോര്‍ഡിനേറ്റര്‍ പ്രവീണ്‍ നന്തിലത്ത്, ജനറല്‍ സെക്രട്ടറി മണിക്കുട്ടൻ എടക്കാട്ട് എന്നിവര്‍ വേദിയില്‍ സന്നിഹിതര്‍ ആയിരുന്നു. ബൈജു തോമസ്,ഷാജി രഘുവരൻ, ഷംനാദ് സഹീദ്, അമൃത് സെൻ, അനില്‍ കെ ജി , അരീഷ് രാഘവൻ ഷാഹിൻ ചിറയിൻകീഴ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു.












