Home ഗൾഫ് കോട്ടയം ഡിസ്ടിക്‌ട് അസോസിയേഷന്‍ KDAK ഓണാഘോഷം സംഘടിപ്പിച്ചു

കോട്ടയം ഡിസ്ടിക്‌ട് അസോസിയേഷന്‍ KDAK ഓണാഘോഷം സംഘടിപ്പിച്ചു

327
0

കുവൈത്ത്സിറ്റി : കോട്ടയം ഡിസ്ടിക്‌ട് അസോസിയേഷന്‍ KDAK ഓണാഘോഷം സംഘടിപ്പിച്ചു.അബ്ബാസിയ ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ വെച്ച നടന്ന ചടങ്ങിന് സഘടനയുടെ സീനിയര്‍ അംഗങ്ങളായ മോഹന്‍ ജോര്‍ജും , സുരേഷ് തോമസും ഏറ്റവും പ്രായം കുറഞ്ഞ അംഗം കുമാരി എല്‍സ ഹാരോള്‍ഡും സംയുക്തമായി ചേര്‍ന്ന് നിലവിളക്കില്‍ തിരി കത്തിച്ച്‌ ഉത്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ചെസ്സില്‍ ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗങ്ങളായ മോഹന്‍ ജോര്‍ജ് , സണ്ണി തോമസ് , നിക്‌സണ്‍ ജോര്‍ജ് , അനില്‍ പി അലക്‌സ് , മുന്‍ പ്രസിഡന്റ് സുരേഷ് തോമസ് ,മഹിളാ വിങ് ചെയര്‍ പേഴ്‌സണ്‍ ട്രീസ ലാലിച്ചന്‍ , വൈസ് പ്രസിഡന്റ് ഹരി കൃഷ്ണന്‍ മോഹനന്‍ ,മുന്‍ ജനറല്‍ സെക്രട്ടറി സിബി തോമസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .
ജനറല്‍ സെക്രട്ടറി അജിത്ത് സക്കറിയ പീറ്റര്‍ സ്വാഗതവും കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ ഹാരോള്‍ഡ് മാത്യു നന്ദിയും രേഖപ്പെടുത്തി .

സംഘടനയിലെ തന്നെ ഗായകരായ ജോണ്‍ പി എബ്രഹാം , അലക്‌സ് തൈക്കടവില്‍, സാം നന്ദിയാട്ട് , നിക്‌സണ്‍ ജോര്‍ജ് , ജോയല്‍ ജോസ് , ജിസ്സ ഹാരോള്‍ഡ് , മെറിന്‍ അലക്‌സ് , ടിയ റോസ് ജോബിന്‍ , ഷിന്റോ , വാക്കത്തിനാല്‍, മരിയ സൂസന്‍ ജോബിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗാന മേളയും , എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുരേഷ് തോമസ് & രേഖ , ഹരി കൃഷ്ണന്‍ & പാര്‍വതി , ലാലിച്ചന്‍ & ട്രീസ്സ , ഹാരോള്‍ഡ് & ജിസ്സ തുടങ്ങിയവരുടെ couple ഡാന്‍സും ,സംഘടനയിലെ ബാല താരങ്ങളായ ഇവ അനൂപ്,എലൈന്‍ അനൂപ് , എല്‍വിന അനൂപ് , ഏല്‍ക്കാ ഹരോള്‍ഡ് , എല്‍നാ ഹാരോള്‍ഡ് ,എല്‍സ ഹാരോള്‍ഡ് തുടങ്ങിയവരുടെ വര്‍ണ്ണാഭമായാ നൃത്തവും അരങ്ങേറി . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ മത്സരങ്ങളും നടത്തപ്പെട്ടു .സംഘടനയുടെ എല്ലാ വര്‍ഷവും നടത്താറുള്ള മലയാളി മങ്ക മത്സരം വളരെ സജീവമായി നടത്തപ്പെട്ടു , ജിസ്സ ഹാരോള്‍ഡ് , പാര്‍വതി ഹരികൃഷ്ണന്‍ , ട്രീസ്സ ലാലിച്ചന്‍ തുടങ്ങിയവര്‍ തെരഞ്ഞെടുക്കപ്പെട്ടു ,കൂടാതെ ഇലാന ചെസ്സിലിനെ ബാല താരം ആയും തെരെഞ്ഞെടുത്തു .തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു.

Previous articleഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് ഒൻപതാം സ്വര്‍ണം ; നേട്ടം ടെന്നീസ് മിക്സ്ഡ് ഡബിള്‍സില്‍
Next articleകേരള അസോസിയേഷന്‍ കുവൈത്ത്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെ ഉള്‍പ്പെടുത്തി ‘മുഖാമുഖം’ സംഘടിപ്പിച്ചു

Leave a Reply