ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ അധ്യാപകരുടെ നിര്‍ണായകമായ പങ്കാളിത്തത്തെ ദേശീയ അധ്യാപകദിനത്തില്‍ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പ്ലാറ്റ്ഫോമിലാണു പ്രധാനമന്ത്രി അധ്യാപകരെക്കുറിച്ചും അവരുടെ പ്രയ്തനങ്ങളെക്കുറിച്ചും പ്രകീര്‍ത്തിച്ചത്. നമ്മുടെ ഭാവി രൂപപ്പെടുത്തുന്നതിലും സ്വപ്നങ്ങളെ പ്രചോദിപ്പിക്കുന്നതിലും അധ്യാപകര്‍ക്കു പ്രധാന പങ്കുണ്ട്. അധ്യാപകരുടെ അചഞ്ചലമായ ആത്മസമര്‍പ്പണത്തിന് മുന്‍പില്‍ സല്യൂട്ട് ചെയ്യുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മുൻ രാഷ്ട്രപതിയും വിദ്യാഭ്യാസവിദഗ്ധനുമായ ഡോ.എസ്.രാധാകൃഷ്ണനു കൃതജ്ഞതകള്‍ അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു.














