Home ഗൾഫ് മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചുള്ള രക്തദാനം വമ്ബൻ വിജയത്തിലേക്ക്.

മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചുള്ള രക്തദാനം വമ്ബൻ വിജയത്തിലേക്ക്.

336
0

ദുബായ് : തങ്ങളുടെ പ്രിയ താരത്തിന്റെ ജന്മദിനആഘോഷങ്ങളുടെ ഭാഗമായി ഇരുപത്തയ്യായിരം രക്തദാനം ലോകമെമ്ബാടുമായി നടത്തുവാനുള്ള ആരാധകരുടെ ഉദ്യമം ആദ്യദിവസങ്ങളില്‍ തന്നെ വമ്ബൻ വിജയം. തിരുവോണനാളില്‍ ആസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ രക്തദാനം നടത്തി മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെല്‍ഫയര്‍ അസോസിയേഷൻ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസ് തുടക്കമിട്ട ക്യാമ്ബെയിനില്‍ ഇതിനോടകം ഏഴായിരം ബുക്കിങ്ങോ രക്തദാനമോ നടന്ന് കഴിഞ്ഞതായി സംഘടനയുടെ ഇന്റര്‍നാഷണല്‍ സെക്രട്ടറി സഫീദ് മുഹമ്മദ്‌ പറഞ്ഞു. മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മ ആയ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെല്‍ഫെയര്‍ അസോസിയേഷൻ ഇന്റര്‍നാഷണല്‍ ആണ് രക്തദാനത്തിനായി മുന്നിട്ട് ഇറങ്ങിയതെങ്കിലും സമൂഹത്തിന്റെ നാനാ ഭാഗങ്ങളില്‍ ഉള്ള നിരവധി ആളുകള്‍ ഇതിനോടകം രക്തദാനം നടത്തുകയോ ഡെയ്റ്റ് ബുക്ക്‌ ചെയ്യുകയോ ചെയ്തിട്ടുണ്ട്. കേരളം കൂടാതെ ഇന്ത്യക്ക് പുറത്ത് യൂ എ ഇ, സൗദി അറേബ്യ, കുവെയ്റ്റ്, ആസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളില്‍നിന്ന് ഇതുവരെ ലഭിച്ച കണക്കിലാണ് ക്യാപെയിന് ലഭിച്ച വ്യാപക പിന്തുണ മനസ്സിലായിരിക്കുന്നത്.

പതിനേഴു രാജ്യങ്ങളിലെ ഫാൻസ്‌ കൂട്ടായ്മകള്‍ ആണ് രക്തദാന ക്യാമ്ബേയിന് നേതൃത്വം വലിക്കുന്നത്. കേരളത്തില്‍ രക്തദാനം ഈ ആഴ്ച ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അരുണ്‍ പറഞ്ഞു. ഈ മാസം മുഴുവൻ പല സ്ഥലങ്ങളിലായി ക്യാമ്ബുകള്‍ ബുക്ക്‌ ചെയ്തിട്ടുണ്ട്ഇ ന്ത്യക്ക് പുറത്ത് ഇതുവരെ നടന്ന ക്യാമ്ബേയ്നുകളില്‍ ആരാധക സംഘടനയുടെ പ്രവര്‍ത്തകരേക്കാള്‍ മറ്റു പ്രവാസി മലയാളികളുടെ സജീവ സാന്നിധ്യം ശ്രദ്ധേയമാണ്. മമ്മൂട്ടി എന്ന നടനോളം തന്നെ മമ്മൂട്ടി എന്ന മനുഷ്യനെയും ഞങ്ങള്‍ക്ക് ഇഷ്ടാണ്. അദ്ദേഹം സമൂഹത്തിനു ചെയുന്ന സേവനങ്ങള്‍ക്ക് പകരം ഞങ്ങള്‍ ഞങളുടെ രക്തം ദാനം ചെയ്യുകയാണ്. ” രക്തദാനത്തിന് ശേഷം ആസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റ് നൈറ്റ്സ് എന്ന സ്പോര്‍ട്ടിങ് ക്ലബ്ബിന്റെ ഭാരവാഹിയായ ജിംജിത് ജോസഫ് പറഞ്ഞ വാക്കുകളില്‍ മറ്റു മലയാളികള്‍ എന്തുകൊണ്ട് ഈ ക്യാമ്ബെയിനില്‍ പങ്കാളി ആവുന്നു എന്നതിന് കൃത്യമായ ഉത്തരം ഉണ്ട്

സെപ്റ്റംബര്‍ 7 നാണ് മമ്മൂട്ടിയുടെ ജന്മ ദിനം.രക്‌തദാനവും ജീവകാരുണ്ണ്യ പ്രവര്‍ത്തനങ്ങളുമായാണ് മമ്മൂട്ടി ആരാധകര്‍ സാധാരണ ജന്മദിനം ആഘോഷിക്കാറ്.സെപ്റ്റംബര്‍ ആരംഭിച്ചത് മുതല്‍ എല്ലാദിവസവും രക്തദാന ക്യാമ്ബുകള്‍ നടക്കുന്നുണ്ട്. യൂ എ ഇ യില്‍ ഇന്ന് അബുദാബിയിലും അലയിനിലും ക്യാമ്ബുകള്‍ ഉണ്ടാകുമെന്നു മമ്മൂട്ടി ഫാൻസ്‌ യൂ എ ഇ രക്ഷധികാരികളായ അഹമ്മദ് ഷമീമും ഷിഹാബും പറഞ്ഞു

Previous articleസാരഥി കുവൈത്ത് ഓണാഘോഷവും ഗുരുദേവ ജയന്തിയും വിപുലമായി ആഘോഷിച്ചു
Next articleജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജോ ബൈഡന്‍ സെപ്തംബര്‍ 7-ന് ഇന്ത്യയിലെത്തും

Leave a Reply