ജാതിമത കക്ഷിരാഷ്ട്രീയഭേദമന്യേ കാനഡയിലെ മലയാളികളുടെ ഒത്തൊരുമയായ കനേഡിയൻ മലയാളി കമ്മ്യൂണിറ്റി കാനഡയിലെ മലയാളി സുഹൃത്തുക്കള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഓണാഘോഷം വൻ വിജയം. ഓഗസ്റ്റ് മാസം 19 ആം തീയതി ബ്രാംപ്ട്ടനിലെ എല്‍ദോറാഡോ പാര്‍ക്കില്‍ വച്ച് നടത്തിയ വിപുലമായ ഓണാഘോഷവും വിഭവസമൃദ്ധമായ ഓണസദ്യയും തികച്ചും സൗജന്യമായിട്ടാണ് കാനഡയിലെ എല്ലാ മലയാളികള്‍ക്കും വേണ്ടി സംഘാടകര്‍ ഒരുക്കിയിരുന്നത്. പങ്കെടുത്ത എല്ലാവര്‍ക്കും ഓണസമ്മാനവും നല്‍കി .ഈ പരിപാടിയില്‍ ഉടനീളം അതിഥിയായി കനേഡിയൻ പാര്‍ലമെന്റ് ഷാഡോ മിനിസ്റ്റര്‍ Mr. Garnett Genuis പങ്കെടുത്തു. ഓണാഘോഷത്തില്‍ പങ്കെടുത്ത ആളുകള്‍ക്ക് മന്ത്രിയുമായി സംവദിക്കുവാൻ അവസരം സംഘാടകര്‍ ഒരുക്കിയിരുന്നു.
ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ 250 ലേറെ ആളുകള്‍ രജിസ്റ്റര്‍ ചെയ്ത ഈ ഓണാഘോഷത്തിന്റെ മുഖ്യ സ്പോണ്‍സര്‍ കാനഡയിലെ ഭവന വാണിജ്യ രംഗത്തെ വിശ്വസ്ത റിലേറ്ററായ ശ്രീമതി ജിഷ തോട്ടം ആണ്. കൂടാതെ REG എമിഗ്രേഷൻ ശ്രീ ഫെബിൻ,റോബീസ് ട്രക്ക് ആൻഡ് ട്രെയിലര്‍ ലണ്ടൻ ശ്രീ റോബിൻ, ഓള്‍ നേഷൻ ഓട്ടോ ആൻഡ് ടയേഴ്സ് ശ്രീ മോൻസി, ഷെറീന ട്രാവല്‍സ് ശ്രീമതി ഷെറീന തുടങ്ങിയവരും സ്പോണ്‍സര്‍മാരായി സഹകരീച്ചു. കാനഡയില്‍ താമസിക്കുന്ന മലയാളി സുഹൃത്തുക്കള്‍ക്കും സ്റ്റുഡന്റ് വിസയില്‍ പുതുതായി കാനഡയിലെത്തിയ മലയാളി വിദ്യാര്‍ഥികള്‍ക്കും വേണ്ടി സാമ്ബത്തിക മാന്ദ്യവും തൊഴിലില്ലായ്മയും കൊണ്ട് ജനങ്ങള്‍ വലയുന്ന ഈ വേളയില്‍ ഇതുപോലെ സൗജന്യമായ ഒരു ഓണാഘോഷവും ഓണസദ്യയും മാതൃകാപരമായ തീരുമാനമാണ്.
കനേഡിയൻ മലയാളി കമ്മ്യൂണിറ്റിയുടെ ആദ്യ സംരംഭമായ ഈ ഓണാഘോഷത്തിനു 237ല്‍ പരം ആളുകള്‍ പങ്കെടുത്തു എന്നു സംഘാടകര്‍ അറിയിച്ചു.കാനഡയിലെ മലയാളി കമ്മ്യൂണിറ്റി നടത്തിയ ഈ ഓണാഘോഷം വൻ വിജയമാക്കി തീര്‍ക്കുവാൻ സഹകരിച്ച സ്പോണ്‍സര്‍മാര്‍ക്കും നല്ലവരായ മലയാളി സുഹൃത്തുക്കള്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.












