Home ഗൾഫ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കുവൈത്ത് ഒ.ഐ.സി.സി കോട്ടയം ജില്ലകമ്മിറ്റിയുടെ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ ഇന്ന്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കുവൈത്ത് ഒ.ഐ.സി.സി കോട്ടയം ജില്ലകമ്മിറ്റിയുടെ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ ഇന്ന്

335
0

കുവൈത്ത്‌സിറ്റി : മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ആസന്നമായ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ഒ.ഐ.സി.സി കോട്ടയം ജില്ലകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് (ഓഗസ്റ്റ് 19 ശനിയാഴ്ച) പുതുപ്പള്ളി തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. വൈകുന്നേരം 7 മണിക്ക് അബ്ബാസിയ പോപിന്‍സ് ഹാളില്‍ വച്ച്‌ നടത്തുന്ന കണ്‍വന്‍ഷന്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്ക്രട്ടറി അബ്ദുള്‍ റെഹ്‌മാന്‍ രണ്ടത്താണി ഉല്‍ഘാടനം ചെയ്യും. ഒ.ഐ.സി.സി ദേശിയ കമ്മറ്റി പ്രസിഡന്റ് വര്‍ഗിസ് പുതുക്കുളങ്ങര മുഖ്യ പ്രഭാഷണം നടത്തും. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ഓണലൈനിലൂടെ കണ്‍വഷനെ സംബോധന ചെയ്യും.

Previous articleഡാളസില്‍ കൊടും ചൂട്, താത്കാലിക കൂളിംഗ് ഷെല്‍ട്ടറുകള്‍ ഇന്ന് തുറക്കും
Next articleഹൂസ്റ്റണ്‍ ക്രിക്കറ്റ് ലഹരിയില്‍: മാഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സെമി ഫൈനല്‍ ശനിയാഴ്ച, ഫൈനല്‍ ഞായറാഴ്ച

Leave a Reply