
ഡാളസ് : കൊടുംചൂടിനെ മുൻനിര്‍ത്തി ഡാളസില്‍ താത്കാലിക കൂളിംഗ് ഷെല്‍ട്ടറുകള്‍ ഞായറാഴ്ച തുറക്കും നോര്‍ത്ത് ടെക്‌സാസില്‍ ഞായറാഴ്ച വൈകുന്നേരം വരെ അമിതമായ ചൂട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . ശനിയാഴ്ച റെക്കോര്‍ഡ് തകര്‍ത്തതിന് ശേഷം ഞായറാഴ്ച റെക്കോര്‍ഡ് ബ്രേക്കിംഗ് ഉയര്‍ന്ന താപനില കാണുമെന്നാണ് കാലാവസ്ഥാ നിരീക്ഷകൻ കെവൻ സ്മിത്ത് പറയുന്നത്ഈ വര്‍ഷം ഇതുവരെയുള്ള ഏറ്റവും ചൂടേറിയ ദിവസം ഞായറാഴ്ച എത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഉയര്‍ന്ന താപനില 110 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത് .2011 ഓഗസ്റ്റ് 2 നാണ് ഡാളസ് ഫോട്ടവര്‍ത്തില്‍ എയര്‍പോര്‍ട്ടില്‍ അവസാനമായി 110 ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് .അമിതമായ ചൂട് മുന്നറിയിപ്പ് ഞായറാഴ്ച വരെ നോര്‍ത്ത് ടെക്‌സാസില്‍ പ്രാബല്യത്തില്‍ തുടരും. ഉയര്‍ന്ന ചൂട് അടുത്ത ആഴ്‌ചയും തുടരും, വെയിലും വരണ്ട കാലാവസ്ഥയും പ്രതീക്ഷിക്കുന്നു. സുരക്ഷിതരായിരിക്കുക, എല്ലാവരും ശാന്തരായിരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു
പി പി ചെറിയാൻ










