Home അമേരിക്ക ഹൂസ്റ്റണ്‍ ക്രിക്കറ്റ് ലഹരിയില്‍: മാഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സെമി ഫൈനല്‍ ശനിയാഴ്ച, ഫൈനല്‍ ഞായറാഴ്ച

ഹൂസ്റ്റണ്‍ ക്രിക്കറ്റ് ലഹരിയില്‍: മാഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സെമി ഫൈനല്‍ ശനിയാഴ്ച, ഫൈനല്‍ ഞായറാഴ്ച

345
0

ഹൂസ്റ്റണ്‍ : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ് ) അമേരിക്കയിലെ ക്രിക്ക്റ്റിന്റെ മക്ക എന്നറിയപ്പെടുന്ന സ്റ്റാഫോര്‍ഡിലെ സിറ്റി പാര്‍ക്കില്‍ ഓഗസ്റ്റ് 5 നു ആരംഭിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റ് അതിന്റെ ആവേശകമായ പരിസമാപ്‌തിയിലേക്ക് എത്തിയിരിക്കുന്നു. ഹൂസ്റ്റണിലെ നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികള്‍ ഓഗസ്റ്റ് 19, 20 (ശനി, ഞായര്‍) തീയതികളിലായി നടത്തപെടുന്ന സെമി, ഫൈനല്‍ മത്സരങ്ങള്‍ കാണാൻ അക്ഷമരായി കാത്തിരിക്കുന്നു. ഓഗസ്റ്റ് 5 നു ഐസിഇസിഎച്ച്‌ മുൻ പ്രസിഡണ്ട് റവ.ഫാ. ഐസക്ക് ബി. പ്രകാശിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ഉത്‌ഘാടന മത്സരത്തില്‍ ആദരണീയനായ സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെൻ മാത്യു ഉല്‍ഘാടന പ്രസംഗം നടത്തി. മാഗ് പ്രസിഡണ്ട് ജോജി ജോസഫ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാൻ ജെയിംസ് ജോസഫ് എന്നിവര്‍ ആശംസയും സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ ബിജൂ ചാലയ്ക്കല്‍ സ്വാഗതവും ട്രഷറര്‍ ജോര്‍ജ് വര്‍ഗീസ് നന്ദിയും അറിയിച്ചു.

ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള മികവുറ്റ ക്രിക്കറ്റ് താരങ്ങളടങ്ങിയ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. SOH Blues, SOH Reds, Houston Tuskers, Houston Blasters, SCC Hurricanes, Royal Savanna, Houston Warriors, Houston Knights, Houston Dark Horse എന്നീ പ്രമുഖ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം സെമി മത്സരങ്ങള്‍ക്ക് യോഗ്യത നേടിയ SOH Blues ടീം Dark Horse ടീമിനോടേറ്റുമുറ്റുമ്ബോള്‍ Houston Knights ടീം Houston Warriors ടീമിനെ സെമിയില്‍ നേരിടും. സെമിയില്‍ വിജയിക്കുന്ന ടീമുകള്‍ ഓഗസ്റ്റ് 20 നു ഞായറാഴ്ച ഉച്ച കഴിഞ്ഞു 1.30 നു സ്റ്റാഫ്‌ഫോര്‍ഡ് സിറ്റി പാര്‍ക്കില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും. ടൂര്‍ണമെന്റിന്റെ മെഗാ സ്പോണ്‍സര്‍ എംഐഎച് റീയല്‍റ്റിയിലെ ലോണ്‍ ഓഫീസറും റിയല്‍റ്ററുമായ ആരവ് സാജനാണ് . ഗ്രാൻഡ് സ്പോണ്‍സര്‍ ആൻസ് ഗ്രോസേഴ്‌സ്‌ , ഗോള്‍ഡ് സ്പോണ്‍സര്‍ അബാക്കസ് ട്രാവെല്‍സ് എന്നിവരോടൊപ്പം രാജൻ അങ്ങാടിയില്‍, ഷാജി പാപ്പൻ, അനില്‍ വര്‍ഗീസ് തുടങ്ങിയവരാണ് മറ്റു സ്‌പോണ്‍സര്‍മാര്‍.

ടൂര്‍ണമെന്റിന്റെ വിജയത്തിനായി സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ ബിജു ചാലക്കലിന്റെ നേതൃത്വത്തില്‍ അനില്‍ വര്‍ഗീസ്, റജി കോട്ടയം,ജോജി ജോസഫ്, മെവിൻ ജോണ്‍, ജോര്‍ജ് വര്ഗീസ്, മാര്‍ട്ടിൻ ജോണ്‍, വിനോദ് ചെറിയാൻ, റജി മാത്യു, ജസ്റ്റിൻ തോമസ് തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു. ടൂര്‍ണമെന്റ് വിജയികള്‍ക്ക് എവര്‍ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡുകളും ഉണ്ടായിരിക്കുന്നതാണ്. ഹൂസ്റ്റണിലെ എല്ലാ സ്പോര്‍ട്സ് പ്രേമികളെയും ടൂര്‍ണമെന്റ് സെമി, ഫൈനല്‍ മത്സരങ്ങളിലേക്ക് ഏവരെയും സഹര്‍ഷം ചെയൂന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ജീമോൻ റാന്നി

Previous articleപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കുവൈത്ത് ഒ.ഐ.സി.സി കോട്ടയം ജില്ലകമ്മിറ്റിയുടെ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ ഇന്ന്
Next articleമെരിലാൻഡിൽ ഇന്ത്യൻ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

Leave a Reply