Home അമേരിക്ക ചിക്കാഗോ ഫ്രണ്ട്സ് ക്ലബ് ഓണാഘോഷം സെപ്തംബര്‍ 2-ന്, സിനിമാതാരം മറീന മൈക്കിള്‍ കുരിശിങ്കല്‍ മുഖ്യാതിഥി

ചിക്കാഗോ ഫ്രണ്ട്സ് ക്ലബ് ഓണാഘോഷം സെപ്തംബര്‍ 2-ന്, സിനിമാതാരം മറീന മൈക്കിള്‍ കുരിശിങ്കല്‍ മുഖ്യാതിഥി

498
0

ചിക്കാഗോ ഫ്രണ്ട്സ് ക്ലബിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ 2-ന് ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ ഡെസ്പ്ലെയിന്‍സിലുള്ള ക്നാനായ സെന്‍ററില്‍ വെച്ച് നടത്തപ്പെടുന്നതാണ്. 5 മണിക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടു കൂടി പരിപാടികള്‍ ആരംഭിക്കും. മാവേലിയുടെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിക്കും. 7 മണിക്ക് ചേരുന്ന പൊതുസമ്മേളനത്തില്‍ പ്രസിഡണ്ട് ബിനു പൂത്തുറയില്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് ആഘോഷപരിപാടികള്‍ സിനിമാതാരം മറീന മൈക്കിള്‍ കുരിശിങ്കല്‍ ഉദ്ഘാടനം ചെയ്യും. ചെണ്ടമേളം, തിരുവാതിര, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റ് വര്‍ദ്ധിപ്പിക്കും. ആല്‍ഫി വാക്കേല്‍, ജ്യോതി ആലപ്പാട്ട്, ഷോമ തെങ്ങനാട്ട്,സിന്ധു പുളിക്കത്തൊട്ടിയിൽ, സരിത രെഞ്ചു എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്കും. ചിക്കാഗോ ഫ്രണ്ട്സ് ക്ലബ് അംഗങ്ങളെ കൂടാതെ ഈ വര്‍ഷത്തെ ഓണാഘോഷത്തിലേക്ക് പൊതുജനങ്ങള്‍ക്കും പ്രവേശനം ഉണ്ടായിരിക്കും. പ്രസിഡണ്ട് ബിനു പൂത്തുറയില്‍, വൈസ് പ്രസിഡണ്ട് ജോതിഷ് തെങ്ങനാട്ട്, സെക്രട്ടറി മിബിന്‍ ചാക്കോ തടത്തില്‍, ജോയിന്‍റ് സെക്രട്ടറി മാത്യു കല്ലിടുക്കില്‍, ട്രഷറര്‍ ജോണ്‍സണ്‍ ചെമ്മാന്തറ എന്നിവരുടെ നേതൃത്വത്തില്‍ പരിപാടി വന്‍ വിജയമാക്കി മാറ്റുവാന്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്നു. ചിക്കാഗോ ഫ്രണ്ട്സ് ക്ലബിന്‍റെ ഓണാഘോഷ പരിപാടികളിലേക്ക്, സാന്നിദ്ധ്യംകൊണ്ട് അനുഗ്രഹിക്കുവാന്‍ എല്ലാവരെയും സംഘാടക സമിതി ഹൃദയപൂര്‍വം ക്ഷണിക്കുന്നു.

Previous articleചിക്കാഗോ അന്താരാഷ്ര വടംവലി – ഓണാഘോഷം – രമ്യാ ഹരിദാസ് MP മുഖ്യാതിഥി
Next articleകുറഞ്ഞ ചെലവില്‍ മികച്ച യാത്ര നല്‍കാന്‍ റെയില്‍വേ; രാജ്യത്തെ ആദ്യത്തെ നോണ്‍ എസി വന്ദേ ഭാരത് ഒക്ടോബറിലെത്തും

Leave a Reply