Home യൂറോപ്പ് ബ്രിട്ടനിൽ എന് എച്ച്എസിന് കീഴിലുള്ള എല്ലാ നഴ്സുമാർക്കും ഇനി ഒരേ യൂണിഫോം

ബ്രിട്ടനിൽ എന് എച്ച്എസിന് കീഴിലുള്ള എല്ലാ നഴ്സുമാർക്കും ഇനി ഒരേ യൂണിഫോം

381
0

ലണ്ടൻ : ബ്രിട്ടനിലെ എല്ലാ എന്എച്ച്എസ് നഴ്സുമാര്ക്കും യൂണിഫോം ഏര്പ്പെടുത്തുന്ന കാര്യം പരിഗണനയിൽ. പുതിയ രൂപകൽപ്പന യൂണിഫോം ചെയ്യാൻ ബന്ധപ്പെട്ട സംഘടനകൾക്ക് എൻഎച്ച്എസ് നിർദ്ദേശം നൽകിയിട്ടുണ്ട്. എൻഎച്ച്എസ് ട്രസ്റ്റുകൾ യൂണിഫോം സംബന്ധിച്ച് പ്രാദേശിക തീരുമാനങ്ങൾ എടുക്കുന്നത് പലപ്പോഴും രോഗികളെ ആശയക്കുഴപ്പത്തിലാക്കുന്നതായി കണ്ടെത്തിയിരുന്നു. സമാന യൂണിഫോം എത്തുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷം മുതൽ എല്ലാ എൻഎച്ച്എസ് ജീവനക്കാർക്കും യൂണിഫോം ഏകീകരണം പരിഗണിക്കുന്നുണ്ട്. ‘സ്മാർട്ട് സ്ക്രബ്’ ആണ് പൊതുവെ സ്വീകാര്യമായത്. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ നഴ്സിംഗ് സ്റ്റാഫ് വർഷങ്ങളായി സ്റ്റാൻഡേർഡ് ദേശീയ യൂണിഫോം ധരിക്കുന്നുണ്ട്. എല്ലാ വിഭാഗം നഴ്സുമാർക്കും ഒരേ യൂണിഫോം ആയിരിക്കും പുതിയ നിർദ്ദേശം. ലിവർപൂളിൽ ജോലി ചെയ്യുന്ന ബാൻഡ് 5 കമ്മ്യൂണിറ്റി സ്റ്റാഫ് നഴ്സുമാർക്കും പ്ലിമൗത്തിലെ ബാൻഡ് 5 വാർഡ് സ്റ്റാഫ് നഴ്സുമാർക്കും ഒരേ യൂണിഫോം ആയിരിക്കും.

Previous article‘ഹയ്യറണ്‍ 2023’ ലോഗോ പ്രകാശനം ചെയ്തു
Next articleകെഡിഎ കുവൈറ്റ് മെഡെക്സ് കോഴിക്കോട് ഫെസ്റ്റ് 2023 സംഘടിപ്പിച്ചു

Leave a Reply