Home ഗൾഫ് ‘ഹയ്യറണ്‍ 2023’ ലോഗോ പ്രകാശനം ചെയ്തു

‘ഹയ്യറണ്‍ 2023’ ലോഗോ പ്രകാശനം ചെയ്തു

339
0

ദോഹ :’ആരോഗ്യമുള്ള ഹൃദയത്തിനായി നമുക്ക് ചുവടു വയ്ക്കാം’എന്ന പ്രമേയത്തില്‍ നസീം ഹെല്‍ത്ത് കെയറും റഹീപ് മീഡിയയയുംമാര്‍ച്ച്‌ 17വെള്ളിയാഴ്ച നടത്തുന്ന ‘ഹയ്യാ റണ്‍ 2023 യുടെ ലോഗോ പ്രകാശനം ചെയ്തു. ദോഹ ഐബീസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നിയുക്ത ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുള്‍ റഹ്മാന്‍ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. നസീം ഹെല്‍ത്ത് കെയര്‍ ഹെഡ് ഓഫ് ബ്രാന്‍ഡിംഗ് ആന്‍ഡ് സി എസ് ആര്‍ അന്‍വര്‍ ഹുസൈന്‍ നസീം ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേറ്റ് റിലേഷന്‍ ആന്‍ഡ് മാര്‍ക്കറ്റിങ് മാനേജര്‍ സങ്കേത് മെധേക്കര്‍, നസീം ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡിംഗ് ആന്‍ഡ് സി എസ് ആര്‍ അസി : മാനേജര്‍ ഇഖ്ബാല്‍ അബ്ദുള്ള, നസീം ഹെല്‍ത്ത് കെയര്‍ കോര്‍പറേറ്റ് റിലേഷന്‍സ് അസി: മാനേജര്‍ സന്ദീപ് ജി നായര്‍,റഹീപ് മീഡിയ മാനേജിങ്ങ് ഡയറക്‌ട്ടര്‍ ഷാഫി പാറക്കല്‍,സിറ്റി ജിം ഡിവിഷന്‍ മാനേജര്‍ അജിത്കുമാര്‍, ഫെസ്റ്റിവല്‍ ലിമോസിന്‍ ജനറല്‍ മാനേജര്‍ ഷബീര്‍ കെ.കെ ഹയ്യറണ്‍ 2023 മീഡിയ പാര്‍ട്ടണര്‍മാരായ ഗള്‍ഫ് ടൈംസ് ഏരിയ മാനേജര്‍ ഡോ : കെ സി സാബു,ഗള്‍ഫ് ടൈംസ് ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ കര്യാക്കോസ്, റേഡിയോ മലയാളം മാര്‍ക്കറ്റിങ് ഹെഡ് നൗഫല്‍ അബ്ദുള്‍ റഹ്മാന്‍,റേഡിയോ മിര്‍ച്ചി ഖത്തര്‍ ബിസിനസ് ഡയറക്ടര്‍ അരുണ്‍ലക്ഷ്മണന്‍,ഹയ്യറണ്‍ 2023പ്രോഗ്രാം ഡയറക്ടര്‍ റഫീഖ് ആര്‍.വി, റേഡിയോ മലയാളം 98.6 ആര്‍ ജെ തുഷാര എന്നിവര്‍ പങ്കെടുത്തു.

ഷഫീക് അറക്കല്‍

Previous articleഓസ്‌കാര്‍ അവാര്‍ഡ്‌സ്; ഇന്ത്യയുടെ പ്രതീക്ഷ വാനോളമുയര്‍ത്തി ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു.’
Next articleബ്രിട്ടനിൽ എന് എച്ച്എസിന് കീഴിലുള്ള എല്ലാ നഴ്സുമാർക്കും ഇനി ഒരേ യൂണിഫോം

Leave a Reply