Home ഇന്ത്യ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഇന്ന് തമിഴ്നാട്ടിലേക്ക്

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഇന്ന് തമിഴ്നാട്ടിലേക്ക്

262
0

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് തമിഴ്നാട് സന്ദര്‍ശിക്കും. ഓഗസ്റ്റ് 5 മുതല്‍ 8 വരെ നാല് ദിവസം നീളുന്ന സന്ദര്‍ശനമാണ് രാഷ്ട്രപതി നടത്തുന്നത്. ഇന്ന് രാവിലെ മുതുമല കടുവ സങ്കേതം രാഷ്‌ട്രപതി സന്ദര്‍ശിച്ച ശേഷം തമിഴ്നാട്ടിലെ ആന പാപ്പാന്മാരുമായി സംവദിക്കും. നാളെ മദ്രാസ് സര്‍വകലാശാലയുടെ 165-ാമത് ബിരുദദാന ചടങ്ങിലും രാഷ്ട്രപതി പങ്കെടുക്കും. ചെന്നൈയിലെ രാജ്ഭവനില്‍ വനവാസികളുമായി സംവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ, മഹാകവി സുബ്രഹ്മണ്യ ഭാരതിയാരുടെ ഛായാചിത്രവും അനാച്ഛാദനം ചെയ്യുകയും തുടര്‍ന്ന് രാജ്ഭവനിലെ ദര്‍ബാര്‍ ഹാളിന്റെ പുനര്‍നാമകരണ ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കുകയും ചെയ്യും. ദേശീയ ആയുഷ് മിഷന് കീഴില്‍ വില്ലിയനൂരില്‍ 50 കിടക്കകള്‍ ആശുപത്രിയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. തമിഴ്നാട്ടിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം എട്ടാം തീയതി രാഷ്ട്രപതി ഡല്‍ഹിയിലേക്ക് മടങ്ങും

Previous articleമണിപ്പൂരില്‍ നിയമസഭാ സമ്മേളനം 21 ന് ചേരും ; സംഘര്‍ഷം ചര്‍ച്ച ചെയ്യും
Next articleമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ; മൂന്ന് മരണം, നിരവധി വീടുകള്‍ അഗ്നിക്കിരയാക്കി!

Leave a Reply