Home ഇന്ത്യ മണിപ്പൂരില്‍ നിയമസഭാ സമ്മേളനം 21 ന് ചേരും ; സംഘര്‍ഷം ചര്‍ച്ച ചെയ്യും

മണിപ്പൂരില്‍ നിയമസഭാ സമ്മേളനം 21 ന് ചേരും ; സംഘര്‍ഷം ചര്‍ച്ച ചെയ്യും

269
0

മണിപ്പൂരില്‍ നിയമസഭാ സമ്മേളനം ഓഗസ്റ്റ് 21 ന് ചേരും. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ശുപാര്‍ശ മന്ത്രിസഭ ഗവര്‍ണര്‍ക്ക് കൈമാറി. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്ത് വന്നിരിന്നു. നിയമസഭാ സമ്മേളനത്തില്‍ മണിപ്പൂരിലെ സംഘര്‍ഷം ചര്‍ച്ചയാകും. എന്നാല്‍ മണിപ്പൂരില്‍ സംഘര്‍ഷം തുടരുകയാണ്. കഴിഞ്ഞ ദിവസം ഇംഫാലിലുണ്ടായ വെടിവെയ്പ്പില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു.

Previous articleമതങ്ങള്‍ക്കിടയില്‍ ആദരവ് വളർത്തുന്നതിനുള്ള ‘സംഘടിത ശ്രമങ്ങൾ’ വേണമെന്ന് മാർപാപ്പയ്ക്ക് അയച്ച കത്തിൽ അയത്തൊള്ള സിസ്താനി ആവശ്യപ്പെട്ടു
Next articleനാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഇന്ന് തമിഴ്നാട്ടിലേക്ക്

Leave a Reply