ഷിക്കാഗോ : വ്യാഴാഴ്ച രാത്രി സ്ട്രീറ്റര്‍വില്ലെ ശിശുസംരക്ഷണ കേന്ദ്രത്തിലെ കുളിമുറിയില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പോലീസ് പറയുന്നതനുസരിച്ച്, ചിക്കാഗോയിലെ സ്ട്രീറ്റര്‍വില്ലെ അയല്‍പക്കത്തുള്ള ഈസ്റ്റ് ഒന്റാറിയോ സ്ട്രീറ്റിലെ 400 ബ്ലോക്കിലുള്ള ഒരു ചൈല്‍ഡ് കെയര്‍ സെന്ററിന്റെ ബാത്ത്റൂമില്‍ ഗാരേജ് ബാഗിനുള്ളില്‍ 7 മണിക്ക് മുൻപാണ് ഇരട്ട കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ശുചീകരണ തൊഴിലാളിയാണ് നവജാത ശിശുക്കളെ മാലിന്യ സഞ്ചിയില്‍ കണ്ടെത്തിയത്. നവജാത ശിശുക്കള്‍ക്കു ചലനമില്ലാതിരുന്നതിനാല്‍ ചിക്കാഗോയിലെ ലൂറി ചില്‍ഡ്രൻസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, അവിടെ അവര്‍ മരിച്ചതായി സ്ഥിരീകരിച്ചു.
സെന്ററിലെ എല്ലാ കുട്ടികളും കുടുംബങ്ങളും സുരക്ഷിതരാണെന്നും സംഭവത്തില്‍ ആര്‍ക്കും പങ്കില്ലെന്നും ബെര്‍ണീസ് ഇ ലാവിൻ സെന്റര്‍ അറിയിച്ചു.നോര്‍ത്ത് വെസ്റ്റേണ്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കാമ്ബസിലാണ് ഡേകെയര്‍, ആശുപത്രി ജീവനക്കാര്‍ക്ക് ശിശു സംരക്ഷണം നല്‍കുന്നു.ടീമിലെ എല്ലാ അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും വൈകാരികവും മാനസികവുമായ ആരോഗ്യ പിന്തുണ നല്‍കുമെന്നും സെന്റര്‍ അറിയിച്ചു .മൂന്ന് ഡിറ്റക്ടീവുകള്‍ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നു.
-പി.പി.ചെറിയാൻ












