Home നിര്യാതരായി അരീപ്പറമ്പ്: അമയന്നൂർ പാറയിലായ വള്ളികാട്ടിൽ ഏലിയാമ്മ ഇട്ടി

അരീപ്പറമ്പ്: അമയന്നൂർ പാറയിലായ വള്ളികാട്ടിൽ ഏലിയാമ്മ ഇട്ടി

329
0

കോട്ടയം: യു കെ നാഷനൽ ഹെൽത്ത് സർവീസിൽ 17 വർഷം നഴ്സായിരുന്ന കോട്ടയം അമയന്നൂർ പാറയിലായ വള്ളികാട്ടിൽ കോന്നി കുളത്തുങ്കലായ പനമൂട്ടിൽ കുടുംബാംഗം ശ്രീമതി ഏലിയാമ്മ ഇട്ടി (69 വയസ്സ്) മിൽട്ടൻ കെയിൻസിൽ നിര്യാതയായി. മൂന്നു വർഷം മുമ്പ് സർവീസിൽ നിന്ന് വിരമിച്ച ഏലിയാമ്മ ഭർത്താവിനൊപ്പം മിൽട്ടൻ കെയിൻസിൽ മകന്റെ വസതിയിലായിരുന്നു താമസം. നോർത്ത്ഹാംപ്റ്റനിൽ ആദ്യ കാലത്ത് കുടിയേറിയ മലയാളി കുടുംബങ്ങളിൽ ഒന്നാണ് ശ്രീ വർഗീസ് ഇട്ടിയുടേത്. നോർത്ത് ഹാംപ്ടൻ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ സ്ഥാപകരിൽ ഒരാളാണ് ശ്രീ വർഗീസ് ഇട്ടി. സംസ്കാരം 2023 ജൂലൈ 7 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അരീപ്പറമ്പ് സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

Previous articleഇനി മുതല്‍ ട്രക്കുകളില്‍ ഏസി നിര്‍ബന്ധം ; കേന്ദ്രം അംഗീകാരം നല്‍കിയെന്ന് ഗഡ്‌കരി
Next articleകാലവർഷം ശക്തിപ്രാപിച്ചു ; കൃഷിനാശം 62 ഹെക്‍ടറില്‍, നഷ്‍ടം 1.20 കോടി

Leave a Reply