‘ലിറ്റില്‍ മിസ്സ് സണ്‍ ഷൈൻ’ എന്ന ഹോളിവുഡ് ചിത്രത്തിലൂടെ മികച്ച സഹ നടനുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിയ ഹോളിവുഡ് താരം അലൻ അര്‍ക്കിൻ(89) അന്തരിച്ചു. “സ്നേഹനിധിയായ ഭര്‍ത്താവും പിതാവും മുത്തച്ഛനും ആയി അദ്ദേഹം ആരാധിക്കപ്പെട്ടു. തങ്ങളേവരും അദ്ദേഹത്തെ അഗാധമായി മിസ്സ് ചെയ്യും. മനുഷ്യനെന്ന നിലയിലും പ്രകൃതിയുടെ അതുല്യമായ കഴിവുള്ള ഒരു ശക്തിയായിരുന്നു അദ്ധേഹം” മക്കളായ ആദം, മാത്യു, ആന്റണി എന്നിവര്‍ അലൻ അര്‍ക്കിന്റെ മരണം അറിയിച്ചുകൊണ്ട് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 1934 ബ്രൂക്കിനിയില്‍ ജനിച്ച അലൻ വളരെ ചെറുപ്പത്തില്‍ തന്നെ അഭിനയം ക്ലാസ്സുകള്‍ എടുക്കുമായിരുന്നു.
1950 കളില്‍ കുടുംബത്തോടൊപ്പംലോസ് ആൻജലീസിലേക്ക് താമസം മാറിയ അദ്ദേഹം 1955ല്‍ ദി ടാരിയേഴ്സ് എന്ന നാടോടി സംഗീത ബ്രാൻഡിന് രൂപം നല്‍കി. സംഗീതവും അഭിനയ ജീവിതവും ഒരുപോലെ തുടര്‍ന്ന് അദ്ദേഹം 1957ലെ കാലിപ്സോ ഹീറ്റ് വേവില്‍ ആദ്യമായി വലിയ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. ഫ്രം ദി സെക്കൻഡ് സിറ്റി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അലൻ എന്റര്‍ലാഫിങ് എന്ന ചിത്രത്തിലൂടെ ടോണി പുരസ്കാരം കരസ്ഥമാക്കി. ‘ദി റഷ്യൻസ് ആര്‍ കമിങ്’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച നടനുള്ള ഓസ്കാര്‍ നാമ നിര്‍ദ്ദേശവും അദ്ദേഹത്തിന് ലഭിച്ചു. 2006 പുറത്തിറങ്ങിയ ലിറ്റില്‍ മിസ് സണ്‍ഷൈൻ, 2013ല്‍ പുറത്തിറങ്ങിയ ആര്‍ഗോ എന്നീ ചിത്രങ്ങളിലൂടെ മികച്ച സഹനടനുള്ള ഓസ്കാര്‍ പുരസ്കാരങ്ങള്‍ അലനെ തേടിയെത്തി











