Home യൂറോപ്പ് ‘യുവ 2023’ യുവജന സംഗമത്തിനു ക്രോയിഡോണിൽ ഒരുക്കങ്ങൾ പൂർത്തിയായി ; രമ്യ ഹരിദാസ് എംപിയുമായി സംവദിക്കാൻ...

‘യുവ 2023’ യുവജന സംഗമത്തിനു ക്രോയിഡോണിൽ ഒരുക്കങ്ങൾ പൂർത്തിയായി ; രമ്യ ഹരിദാസ് എംപിയുമായി സംവദിക്കാൻ അവസരം

427
0

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടുപ്പിക്കുന്ന ‘യുവ 2023’ യുവജന സംഗമത്തില്‍ ആലത്തൂര്‍ എം പി യും, സാമൂഹ്യ-കലാ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ ശ്രദ്ധേയയായ യുവ പ്രതിനിധി രമ്യ ഹരിദാസ് മുഖ്യാതിഥിയായി പങ്കെടുക്കും. യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടു ഈമാസം 24 (ശനിയാഴ്ച) ക്രോയ്‌ഡോനില്‍ വെച്ച് നടത്തുന്ന ‘യുവ 2023’ ല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിച്ചു വരുന്നതായി ഐഒസി യുകെ ഭാരവാഹികള്‍ അറിയിച്ചു.

വൈകുന്നേരം മൂന്നു മണിക്കാരംഭിക്കുന്ന യുവജന സംഗമ പരിപാടികള്‍ വൈകുന്നേരം എട്ടു മണിയോടെ സമാപിക്കും. പ്രസ്തുത യുവജന സംഗമത്തില്‍ വെച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (യു കെ) കേരളാചാപ്റ്റര്‍ യൂത്ത് വിങ്ങിന്റെ പുതിയ കമ്മിറ്റിക്കു രൂപം കൊടുക്കുകയും, യുവജനങ്ങളെ കോര്‍ത്തിണക്കി വിവിധ കര്‍മ്മപദ്ധതികള്‍ക്കുള്ള തുടക്കം കുറിക്കുകയും ചെയ്യുമെന്ന് ഐഒസി യുകെ ഭാരവാഹികള്‍ അറിയിച്ചു. എംപിമാര്‍, മേയര്‍മാര്‍, കൗണ്‍സിലര്‍മാര്‍ അടക്കം വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കുചേരുന്ന ‘യുവ 2023’ചടങ്ങില്‍ വെച്ച് സമൂഹത്തിലെ വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച യുവജനങ്ങളെ ആദരിക്കല്‍ ചടങ്ങും നടത്തുന്നതാണ്. വൈവിധ്യങ്ങളായ കലാപരിപാടികളും സംഗമത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘യുവ 2023’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനവും, രജിസ്‌ട്രേഷന്‍ ലിങ്ക് ഉദ്ഘാടനവും, ഐഒസി യുകെ നാഷണല്‍ പ്രസിഡന്റ് ശ്രീ കമല്‍ ദലിവാള്‍ നേരത്തെ നിര്‍വഹിച്ചിരുന്നു.

വേദിയുടെ വിലാസം

St JUDE with St AIDAN CHURCH, THORNTON ROAD, THORNTON HEATH CR7 6BA

Previous articleഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) 10-ാം മത് അന്താരാഷ്‌ട്ര മീഡിയാ കോണ്‍ഫ്രന്‍സ് മയാമിയില്‍
Next articleപ്രധാനമന്ത്രി നരേന്ദ്ര മോദി യുഎൻ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ പങ്കെടുക്കും

Leave a Reply