Home ഗൾഫ് വേൾഡ് മലയാളി കൗൺസിൽ (WMC) ഗ്ലോബൽ സെക്രട്ടറി ജനറൽ ഷാജി മാത്യുവിന് ദുബായിൽ സ്വീകരണം

വേൾഡ് മലയാളി കൗൺസിൽ (WMC) ഗ്ലോബൽ സെക്രട്ടറി ജനറൽ ഷാജി മാത്യുവിന് ദുബായിൽ സ്വീകരണം

25
0

ദുബായ്: വേൾഡ് മലയാളി കൗൺസിൽ (WMC) ഗ്ലോബൽ സെക്രട്ടറി ജനറൽ ഷാജി മാത്യുവിന് മിഡിൽ ഈസ്റ്റ് റീജിയന്റെ നേതൃത്വത്തിൽ ദുബായിൽ സ്വീകരണം നൽകി. മിഡിൽ ഈസ്റ്റ് റീജിയൻ ചെയർമാൻ സക്കീർ ഹുസൈന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് റീജിയൻ പ്രസിഡന്റ് സുധീർ സുബ്രമണിയൻ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ വനിതാ ഫോറം പ്രസിഡന്റ് ഷീല റെജി, ഗ്ലോബൽ സെക്രട്ടറി പ്രദീപ് പൂക്കാടൻ, ദുബായ് പ്രൊവിൻസ് പ്രസിഡന്റ് ജോൺ ഷാരി, അജ്മാൻ പ്രൊവിൻസ് പ്രസിഡന്റ് ജോഫി ഫിലിപ്പ്, ഷാർജ പ്രൊവിൻസ് പ്രസിഡന്റ് രാജു വർഗീസ്, ദുബായ് പ്രൊവിൻസ് സെക്രട്ടറി റെജി ജോർജ് എന്നിവർ ആശംസകൾ നേർന്നു. സ്വീകരണത്തിന് നന്ദി അറിയിച്ച ഷാജി മാത്യു, വേൾഡ് മലയാളി കൗൺസിലിന്റെ വരാനിരിക്കുന്ന ഗ്ലോബൽ പരിപാടികൾ വിജയകരമാക്കാൻ മിഡിൽ ഈസ്റ്റ് റീജിയന്റെ സജീവ പങ്കാളിത്തവും പിന്തുണയും അഭ്യർത്ഥിച്ചു. 2027-ലെ ഗ്ലോബൽ വനിതാ ഫോറം ബിനാലെ സമ്മേളനം, ആർദ്രം നഴ്സിംഗ് സ്കോളർഷിപ്പ് പദ്ധതിയുടെ മൂന്നാം ഘട്ടം, അമേരിക്കയിൽ നടക്കുന്ന ഗ്ലോബൽ ബിനാലെ സമ്മേളനം എന്നിവയുടെ വിജയത്തിനായി എല്ലാ റീജിയനുകളും പ്രൊവിൻസുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Previous articleശ​ബ​രി​മ​ല​ദ​ർ​ശ​നം: പ്ര​തി​ദി​നം 5000 പേ​ർ​ക്ക് കൂ​ടി ദ​ർ​ശ​ന​ത്തി​ന് അ​വ​സ​രം
Next articleഷിക്കാഗോയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് ശ്രമിച്ചെന്ന കേസ്; 19കാരനെതിരെ ഭീകരവാദം ഉൾപ്പെടെ 27 കുറ്റങ്ങൾ

LEAVE A REPLY