Home അമേരിക്ക കൂടല്ലൂർ ഗ്രാമോത്‌സവം “കരയോളം” ഡാളസിൽ തരംഗമായി

കൂടല്ലൂർ ഗ്രാമോത്‌സവം “കരയോളം” ഡാളസിൽ തരംഗമായി

37
0

ഡാളസിൽ വസിക്കുന്ന കൂടല്ലൂർ ഗ്രാമോത്‌സവം “കരയോളം” ഏറെ ആവേശകരമായി ക്രിസ്‌തുരാജ ഇടവക ഹാളിൽ വെച്ച് നടത്തപ്പെട്ടു.സംഗമം ഫാ.ബിൻസ് ചേത്തലിൽ ,ഫാ.സോജൻ കിഴക്കേൽ എന്നിവർ സംയുക്തമായി ഉദ്‌ഘാടനം ചെയ്തു.ഏവരും എല്ലാവരും പരിജയപ്പെടുത്തുകയും കൂടല്ലൂർ ജീവതാനുഭവങ്ങൾ പങ്കുവെയ്ക്കുകയും ചെയ്‌തു. റ്റോമി തൈതറപ്പേൽ,ജോയി പല്ലാട്ടുമso എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങൾ ഇതിനായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി. ആദ്യമായി ഡാളസിൽ നടത്തപ്പെടുന്ന കൂടല്ലൂർ “കരയോളം” കുടുംബ മഹാത്സവത്തിന്റെ ആവേശത്തിൽ കൂടല്ലൂർ എന്ന അനുഗ്രഹീത ഗ്രാമപുണ്യം മനസ്സിൽ പേറുന്ന എല്ലാവരുടെയും ഒത്ത് ചേരൽ ഏവരിലും നവ്യാനുഭവമായി. സ്‌നേഹവിരുന്നും പുതുമയാർന്ന മത്സരങ്ങളും സനീഷ് പല്ലാട്ടുമടം കുട്ടപ്പായി തൈതറപ്പേൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.ഇതിനോടകം അമ്മേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ കൂടല്ലൂർ ഗ്രാമത്തിൽ നിന്നും കുടിയേറിയവരുടെ സംഗമം നടത്തിവരുന്നു.

Previous articleകെ ആർ നാരായണൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി
Next articleസ​ർ​ക്കാ​രി​ൽ ചേ​രാ​ൻ നെ​ത​ന്യാ​ഹു​വി​നെ​ ക്ഷ​ണി​ച്ച് ഐ​സ​ൻ​കോ​ട്ട്

LEAVE A REPLY