ലണ്ടൻ: ഇറാനില്‍ നിന്നുള്ള ഭീഷണിയെ തുടർന്ന് ബ്രിട്ടനിലെ രണ്ടാമത്തെ വ്യോമസേനാ താവളത്തില്‍ നിന്നും യു.എസ് സൈനിക വിമാനങ്ങള്‍ അടിയന്തരമായി പിൻവലിച്ചതായി റിപ്പോർട്ട്.
ഈസ്റ്റേണ്‍ ഇംഗ്ലണ്ടിലെ റോയല്‍ എയർഫോഴ്സ് മില്‍ഡൻഹാള്‍ താവളത്തില്‍ നിന്നാണ് യു.എസ് വ്യോമസേനയുടെ ഇന്ധനം നിറയ്ക്കുന്ന ടാങ്കർ വിമാനങ്ങളും ടൂറിങ് വിമാനങ്ങളും മാറ്റിയതെന്ന് റിപ്പോർട്ട് ചെയ്തു.(US Withdraws Military Aircraft From UK Airbase Over Iranian Threat) തിങ്കളാഴ്ച നടന്ന നീക്കത്തില്‍ ഒൻപത് റീഫ്യൂവലിംഗ് ടാങ്കറുകളും മൂന്ന് ഓസ്പ്രേ ട്രാൻസ്പോർട്ടറുകളും ഉള്‍പ്പെടെ 12 സൈനിക വിമാനങ്ങള്‍ മില്‍ഡൻഹാളില്‍ നിന്ന് മാറ്റിയതായി സ്ഥിരീകരിച്ചു. ഇതില്‍ ചില വിമാനങ്ങള്‍ ജർമ്മനിയിലെ യു.എസ് താവളങ്ങളിലേക്കാണ് മാറ്റിയത്. ഭീഷണിയുടെ കൃത്യമായ സ്വഭാവം എന്താണെന്നത് സംബന്ധിച്ച് യു.എസ് ഉദ്യോഗസ്ഥർ തമ്മില്‍ ചർച്ചകള്‍ തുടരുകയാണെന്ന് റിപ്പോർട്ടില്‍ പറയുന്നു.ആഴ്ചകള്‍ക്ക് മുൻപ് യുകെയിലെ ആർ.എ.എഫ് ഫെയർഫോർഡ് താവളത്തില്‍ നിന്ന് ബി-1 ബോംബർ വിമാനങ്ങളും യു.എസ് പിൻവലിച്ചിരുന്നു. ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് നേരിട്ട് ആസൂത്രണം ചെയ്ത സുരക്ഷാ ഭീഷണിയാണ് ഇതിന് പിന്നിലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ബ്രിട്ടീഷ്-ഇറാനിയൻ പൗരൻ ഉള്‍പ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് താവളങ്ങളിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് ഭരണകൂടം അറിയിച്ചു.
Home യൂറോപ്പ് ഇറാൻ ആക്രമണ ഭീഷണി: UKയിലെ വ്യോമസേനാ താവളത്തില്‍ നിന്ന് US സൈനിക വിമാനങ്ങള്‍ പിൻവലിച്ചു.













