കൊച്ചി : വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. കുറ്റകൃത്യങ്ങൾ നടന്നശേഷമുള്ള അന്വേഷണത്തേക്കാൾ അവ മുൻകൂട്ടി തടയുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 2027ഓടെ സമ്പൂർണ സൈബർ പ്രതിരോധ കേരളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പൊലിസ് ആവിഷ്കരിച്ച ക്ലിക്ക് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മമ്മൂട്ടിയെ കേരള പൊലിസിന്റെ സൈബർ സുരക്ഷാ ക്യാപ്റ്റനായി മന്ത്രി പ്രഖ്യാപിച്ചു. സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിൽ പുതുതലമുറയിലെ ഓരോരുത്തരും ക്യാപ്റ്റന്മാരായി മാറണമെന്ന് മമ്മൂട്ടി ആഹ്വാനം ചെയ്തു. കുട്ടികൾ സാങ്കേതികവിദ്യ ശരിയായ രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പാക്കണം. കുട്ടികൾ വാശിപിടിക്കുമ്പോഴോ കരയുമ്പോഴോ അവരെ ആശ്വസിപ്പിക്കാൻ സ്മാർട്ട്ഫോൺ നൽകുന്ന ശീലം ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. നിർമിതബുദ്ധിയുടെ കാലത്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യതകൾ ഏറെയാണ്. സൈബർ കുറ്റകൃത്യങ്ങൾ തിരിച്ചറിയാനും പ്രതിരോധിക്കാനും സമൂഹം പ്രാപ്തരാകണം. അതിനുള്ള സുപ്രധാന ചുവടുവയ്പാണ് ‘ക്ലിക്ക്’ പദ്ധതിയെന്നും മമ്മൂട്ടി പറഞ്ഞു.ചടങ്ങിൽ തെരഞ്ഞെടുക്കപ്പെട്ട പത്ത് വിദ്യാർഥികൾക്ക് മമ്മൂട്ടി ക്ലിക്ക് ക്യാപ്റ്റൻ തൊപ്പികൾ അണിയിച്ചു. സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖർ, എഡിജിപി പി. വിജയൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സജി ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.
Latest News
ഇല്ലിനോയിയിൽ ആരോഗ്യ ഇൻഷുറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു; ജനുവരി 15 വരെ അപേക്ഷിക്കാം
റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ
ചിക്കാഗോ: ഇല്ലിനോയി സംസ്ഥാനത്ത് 2027 വർഷത്തേക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ചേരുന്നതിനുള്ള ഓപ്പൺ എൻറോൾമെന്റ് നവംബർ ഒന്നിന് ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ആരോഗ്യ ഇൻഷുറൻസ് മാർക്കറ്റ്പ്ലേസായ ‘Get Covered...
ചര്‍ച്ച, അല്ലെങ്കില്‍ കടുത്ത നടപടി’ ; ഇറാൻ സംഘര്‍ഷം ഉടൻ അവസാനിപ്പിക്കും ; ട്രംപ്
വാഷിങ്ടണ്‍ : യുഎസും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘർഷം ചർച്ചകളിലൂടെയോ മറ്റൊരു സൈനിക നീക്കത്തിലൂടെയോ ഉടൻ തന്നെ അവസാനിപ്പിക്കുമെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റൈറ്റ് സൈഡ് ബ്രോഡ്കാസ്റ്റിങ് നെറ്റ്വർക്കിന് നല്കിയ...
കെ.പി.സി.സിക്ക് പുതിയ ക്യാപ്റ്റൻ ഈ മാസം! അവസാന പട്ടികയില്‍ 4 പ്രമുഖര്‍, ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു
തിരുവനന്തപുരം : കെ.പി.സി.സിക്ക് പുതിയ അധ്യക്ഷനെ ഈ മാസം തന്നെ പ്രഖ്യാപിക്കും. ഇതിനായുള്ള നിർണായക ചർച്ചകള്‍ ഈ ആഴ്ചയോടെ ഹൈക്കമാൻഡ് തലത്തില്‍ സജീവമാകും. മുഴുവൻ സമയ അധ്യക്ഷനില്ലാത്തത് കോണ്‍ഗ്രസിന്റെ സംഘടനാ പ്രവർത്തനങ്ങളെ പ്രതികൂലമായി...
ജനശതാബ്ദി ഉള്‍പ്പെടെ ആറ് ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി പിൻവലിച്ച് റെയില്‍വേ ; ടിക്കറ്റ് നിരക്ക് കുറയും
തിരുവനന്തപുരം : ആവശ്യമായ വേഗതയില്ലാത്തതിനെ തുടർന്ന് കേരളത്തിലോടുന്ന തിരുവനന്തപുരം-കണ്ണൂർ, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസുകള്‍ ഉള്‍പ്പെടെ ആറ് ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി റെയില്‍വേ പിൻവലിച്ചു. സൂപ്പർഫാസ്റ്റ് ട്രെയിനുകള്‍ക്ക് ആവശ്യമായ ശരാശരി വേഗതയായ മണിക്കൂറില്‍ 55...
3 വര്‍ഷമായി കുക്ക് ദ്വീപില്‍ കുടുങ്ങി ശ്രീലങ്കൻ വനിത ; ട്രാൻസിറ്റ് വിസ നിഷേധിച്ച് ന്യൂസിലാൻഡും ഓസ്ട്രേലിയയും
വെല്ലിംഗ്ടണ്‍ : വിസ പ്രശ്നങ്ങളെ തുടർന്ന് പസഫിക് സമുദ്രത്തിലെ കൊച്ചു ദ്വീപ് സമൂഹമായ കുക്ക് ഐലൻഡ്സില്‍ മൂന്ന് വർഷമായി കുടുങ്ങിക്കിടക്കുകയാണെന്ന് 50-കാരിയായ ശ്രീലങ്കൻ വനിത. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെങ്കിലും യാത്രയ്ക്കവശ്യമായ ട്രാൻസിറ്റ് വിസ...
ഓസ്ട്രേലിയൻ വിസ; ഇന്ത്യക്കാർക്ക് ബയോമെട്രിക് നിർബന്ധമാക്കി
ന്യൂഡൽഹി : ഓസ്ട്രേലിയൻ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരിൽനിന്ന് ഇനി മുതൽ ബയോമെട്രിക് വിവരങ്ങളും ശേഖരിക്കും. ഇന്നലെ മുതലുള്ള വീസ അപേക്ഷകൾക്കാണു പുതിയ മാനദണ്ഡം ബാധകമാകുകയെന്നു ഡൽഹിയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മിഷൻ വ്യക്തമാക്കി. 2026 ഒക്ടോബർ...
ഭിന്നശേഷിക്കാരനായ മകനുവേണ്ടി നടത്തിയ നിയമപോരാട്ടത്തിൽ മലയാളി കുടുംബത്തിന് ഓസ്ട്രേലിയയിൽ പിആർ
മെൽബൺ : മൂന്നു വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മലയാളി കുടുംബത്തിന് ഓസ്ട്രേലിയയിൽ നീതി. മകന്റെ ഭിന്നശേഷിയുടെ പേരിൽ നാടുവിടാൻ ആവശ്യപ്പെട്ട കണ്ണൂർ സ്വദേശികളായ ക്രിസ്റ്റിൻ മേരി ആന്റണി ദാസിനും ഭർത്താവ് ജിനീഷ് ജോസഫിനുമാണു...
ശ്രദ്ധേയമായി ‘എഐ ആൻഡ് ഹെൽത്ത്കെയർ’ സെമിനാർ
മെൽബൺ : ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) ആരോഗ്യ മേഖലയിലെ സാധ്യതകളും ദൂഷ്യവശങ്ങളും ചർച്ച ചെയ്യുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി സംഘടിപ്പിച്ച ‘എഐ ആൻഡ് ഹെൽത്ത്കെയർ’ സെമിനാർ ശ്രദ്ധേയമായി. വിപഞ്ചിക ഗ്രന്ഥശാലയും മലയാളി ഡോക്ടേഴ്സ് ഓഫ്...
ഭിന്നശേഷി പ്രതിഭകളെ ചേർത്തുപിടിക്കാൻ സ്വരലയ 2026 സിഡ്നിയിൽ
സിഡ്നി : ഭിന്നശേഷിക്കാരായ കുട്ടികളുടെയും യുവാക്കളുടെയും പുനരധിവാസത്തിനും ശാക്തീകരണത്തിനുമായി പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട്ട് സെന്ററിന്റെ (DAC) ആഭിമുഖ്യത്തിൽ സിഡ്നിയിൽ സംഗീതനിശ സംഘടിപ്പിക്കുന്നു. ഡിഎസി ഓസ്ട്രലേഷ്യൻ ചാപ്റ്ററിന്റെ...
മെൽബൺ കെ.എം.സി.സി പ്രവാസി സംഗമം സംഘടിപ്പിച്ചു
മെൽബൺ : മെൽബൺ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പ്രവാസി സംഗമം സംഘടിപ്പിച്ചു. മെൽബണിൽ വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും കെ.എം.സി.സി ഗ്ലോബൽ ചെയർമാനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്...











