മാന്നാനം: കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കെഇ ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ വോളിബോൾ, ബാസ്കറ്റ്ബോൾ ടൂർണമെന്റുകൾ തുടങ്ങി. കേരളത്തിലെ 42 സ്കൂളുകളിൽ നിന്നുള്ള ടീമുകളാണ് മത്സരിക്കുന്നത്. നവംബർ രണ്ടിന് ടൂർണമെന്റുകൾ സമാപിക്കും. സ്കൂൾ അങ്കണത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഫാ.ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ പതാക ഉയർത്തി. തുടർന്നു നടന്ന ചടങ്ങിൽ അന്തർദേശീയ വോളിബോൾ താരവും കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുമായ എസ്.എ. മധു ഐപിഎസ് ടൂർണമെന്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ലൂക്കാ ചാവറ സിഎംഐ അധ്യക്ഷത വഹിച്ചു. ജനറൽ ക്യാപ്റ്റൻ മാസ്റ്റർ നിഹാൽ സൂര്യ എ, കുമാരി ശ്വേതപത്മ ഡി. എന്നിവർ പ്രസംഗിച്ചു. കുമാരി കീർത്തന തെരേസ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൽപി വിദ്യാർഥികളുടെ പാരച്യൂട്ട് പ്രകടനങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി.
Home ഇന്ത്യ കെഇ ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ വോളിബോൾ, ബാസ്കറ്റ്ബോൾ ടൂർണമെന്റുകൾക്ക് മാന്നാനത്ത് തുടക്കം












