Home ഗൾഫ് ഷാ​നി​മോ​ൾ ഉ​സ്മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കു​വൈ​റ്റ് വൈ​എം​സി​എ പ്ര​തി​നി​ധി​ക​ൾ

ഷാ​നി​മോ​ൾ ഉ​സ്മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കു​വൈ​റ്റ് വൈ​എം​സി​എ പ്ര​തി​നി​ധി​ക​ൾ

48
0

കു​വൈറ്റ് സിറ്റി: കു​വൈ​റ്റി​ൽ ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ കേ​ര​ള നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​നു​മാ​യി വൈ​എം​സി​എ​യു​ടെ പ്ര​തി​നി​ധി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കു​വൈ​റ്റ് വൈ​എം​സി​എ ന​ട​ത്തു​ന്ന വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പ​രി​പാ​ടി​ക​ളെ​യും കു​റി​ച്ച് അ​വ​ർ അ​ന്വേ​ഷി​ച്ച​റി​ഞ്ഞു. സം​ഘ​ട​ന​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും സ​മൂ​ഹ​ത്തി​നാ​യി വൈ​എം​സി​എ ന​ൽ​കി​വ​രു​ന്ന സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ചും പ്ര​തി​നി​ധി സം​ഘം വി​ശ​ദീ​ക​രി​ച്ചു. കു​വൈറ്റ് വൈ​എം​സി​എ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് മാ​മ്മ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് പ​രി​മ​ണം, ര​ക്ഷാ​ധി​കാ​രി എ.ഐ. കു​ര്യ​ൻ, ചെ​യ​ർ​മാ​ൻ പി.എ. ജോ​ൺ, ഡോ. ​ജോ​ൺ തോ​മ​സ്, സ​ന്തോ​ഷ് എം. ​ഫി​ലി​പ്പ്, അ​ജി​ത് തോ​മ​സ് ക​ണ്ണ​മ്പാ​റ, ലി​ജു ഫി​ലി​പ്പ്, മാ​ത്യു കു​രു​വി​ള എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Previous articleഡാ​ള​സ്: കോ​ട്ട​യം തോ​ട്ട​യ്ക്കാ​ട് ക​രോ​ട്ടു​പു​ര​യി​ൽ റോ​യി ജോ​ൺ
Next articleകെ​സി​സി കു​വൈ​റ്റ് റീ​ജി​യ​ൺ നേ​തൃ​സം​ഗ​മ​വും ഐ​ക്യ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു

LEAVE A REPLY