Home ഇന്ത്യ സിജെപി സമരം: ഡൽഹിയിലേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി

സിജെപി സമരം: ഡൽഹിയിലേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി

38
0

ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടുകൾക്കെതിരേ കോക്രോച്ച് ജനതാ പാർട്ടി(സിജെപി) നാളെ തലസ്ഥാനത്തു നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധ സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള നിരവധി ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി. നാളെ പുലർച്ചെ നാലു മുതൽ ഉച്ചകഴിഞ്ഞു രണ്ടു വരെയുള്ള 10 മണിക്കൂർ സമയത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ന്യൂഡൽഹി , ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിൽ എത്തിച്ചേരേണ്ടതും ഇവിടെനിന്നു പുറപ്പെടേണ്ടതുമായ മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കാണ് റദ്ദാക്കൽ ബാധകമാകുക. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു പുറപ്പെടുകയും നാളെ പുലർച്ചെ നാലിനും ഉച്ചകഴിഞ്ഞു രണ്ടിനുമിടയിൽ ഈ രണ്ടു സ്റ്റേഷനുകളിൽ എത്തിച്ചേരേണ്ടതുമായ ട്രെയിനുകൾ പുറപ്പെടുന്ന കേന്ദ്രത്തിൽ വച്ചു തന്നെ റദ്ദാക്കാനാണു നിർദേശം. സമരത്തിന്‍റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകൾക്കു ചുറ്റുമുള്ള റോഡുകളിൽ കടുത്ത ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഈ മുൻകരുതൽ നടപടിയെന്നു റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനാണ് സർവീസുകൾ നിർത്തലാക്കുന്നതെന്നു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച സമരം കാരണം 5000ത്തോളം യാത്രക്കാർക്കു ട്രെയിൻ നഷ്‌ടമായിരുന്നു. യാത്ര പുറപ്പെടുന്നതിനു മുമ്പ് ട്രെയിൻ സമയക്രമം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നു റെയിൽവേ അധികൃതർ യാത്രക്കാരോട് അഭ്യർഥിച്ചു. അതേസമയം,ഡൽഹിയിലേക്ക് എത്താൻ സമരക്കാർ ട്രെയിൻ ഉപയോഗിക്കാതിരിക്കാനുള്ള തന്ത്രം കൂടിയാണ് ട്രെയിൻ റദ്ദാക്കൽ എന്നു സിജെപി സമരത്തെ അനുകൂലിക്കുന്നവർ ആരോപിക്കുന്നു. എങ്കിലും പിന്നോട്ടില്ലെന്നും സമരം നടക്കുക തന്നെ ചെയ്യുമെന്നുമാണ് സമരക്കാരുടെ നിലപാട്.

Previous articleഫോമാ മുൻ സെക്രട്ടറി ജോൺ സി. വർഗീസിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
Next articleത​മി​ഴ്‌​നാ​ട്ടി​ല്‍ ടി​വി​കെ ത​രം​ഗം; പു​തു​ച്ചേ​രി​യി​ലും ബം​ഗാ​ളി​ലും അ​സ​മി​ലും എ​ന്‍​ഡി​എ

LEAVE A REPLY