ഞീഴൂർ: സംസ്ഥാന സർക്കാരിന്റെ വയോജന ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പംനിന്ന് വാർഡുതലത്തിലും ഗ്രാമപഞ്ചായത്ത് തലത്തിലും മുതിർന്ന പൗരന്മാരുടെ കൂട്ടായ്മ രൂപീകരിച്ച ഞീഴൂർ ഗ്രാമപഞ്ചായത്തിനെ മന്ത്രി മോൻസ് ജോസഫ് അഭിനന്ദിച്ചു. ഞീഴൂർ പഞ്ചായത്ത് സീനിയർ സിറ്റിസൺ ക്ലബ്ബിന്റെ പഞ്ചായത്തുതല ഉദ്ഘാടനവും മുതിർന്ന പൗരന്മാരുടെ കലാമേളയും മന്ത്രി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ കെ. ജോസ് അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, ജില്ലാ പഞ്ചായത്ത് മെംബർ ആൻമരിയ ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലേഖ മണിലാൽ, മിനി ടോമി, ജെയിംസ് തത്തംകുളം, സജിമോൾ ജോസഫ്, ബോബൻ മഞ്ഞളാമലയിൽ, ലൈസാമ്മ തോമസ് , പി. വൈ. ദേവരാജൻ , ജോർജ് നിരപ്പിൽ, മിറേഷ് കുര്യൻ, ജാൻസി ജോമോൻ, എൽസി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
Latest News
കോട്ടയം അതിരൂപതയിലെ സീനിയർ വൈദികൻ ഫാ. ജേക്കബ് മാങ്കോട്ടിൽ നിര്യാതനായി
കോട്ടയം: കോട്ടയം അതിരൂപതയിലെ സീനിയർ വൈദികൻ ഫാ. ജേക്കബ് മാങ്കോട്ടിൽ (91) നിര്യാതനായി. സംസ്കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.അറുനൂറ്റിമംഗലം ഇടവകയിലെ മാങ്കോട്ടിൽ പരേതരായ ജോസഫ്–മറിയാമ്മ ദമ്പതികളുടെ മകനായി 1935 ഫെബ്രുവരി 17-ന്...
ഗാന്ധിജയന്തി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് ഇല്ലിനോയി മലയാളി അസോസിയേഷൻ
മോർട്ടൺ ഗ്രോവിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ഒക്ടോബർ 4 ഞായറാഴ്ച വൈകുന്നേരം ഇല്ലിനോയി മലയാളി അസോസിയേഷന്റെ (IMA)
നേതൃത്വത്തിൽ ഗാന്ധിജയന്തി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതവും സന്ദേശങ്ങളും പൈതൃകവും...
സ്പെയിനിൽ രൂക്ഷമായ ഭവന പ്രതിസന്ധി; വാടകക്കയറ്റത്തിനെതിരേ ജനങ്ങൾ തെരുവിൽ
മാഡ്രിഡ്: സ്പെയിനിൽ വാടകക്കയറ്റവും ഭവന പ്രതിസന്ധിയും രൂക്ഷമായതോടെ സർക്കാരിനെതിരേ പതിനായിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. മാഡ്രിഡിലെ റെറ്റിറോയിൽ പതിറ്റാണ്ടുകളായി താമസിച്ചിരുന്ന 87-കാരിയായ മാരികർമെൻ അബാസ്കൽ എന്ന വയോധികയെ വെറും 30 മിനിറ്റ് മാത്രം നൽകി...
വിശ്വാസവും സേവനവും സമന്വയിക്കുന്ന സമ്പൂർണതയാണ് മാർത്തോമ്മ സഭയെന്ന് ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ
അബുദാബി: അചഞ്ചല ദൈവവിശ്വാസവും സഹജീവികളോടുള്ള കാരുണ്യവും കൈകോർക്കുമ്പോഴാണ് സഭകളുടെ ദൗത്യം പൂർണമാകുന്നതെന്നും മാർത്തോമ സഭ എന്നും നിലകൊണ്ടത് ഈ ദൗത്യ നിർവഹണത്തിലായിരുന്നുവെന്നും യുഎയിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ അഭിപ്രായപ്പെട്ടു. അബുദാബി...
യുഎഇ ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണയുമായി ലുലു അവ്വൽ
അബുദാബി: യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണയും വിപണിയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി "അവ്വൽ' ഗ്ലോബൽ ഫുഡ് വീക്കിൽ അവതരിപ്പിച്ച് ലുലു. ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ....
കേരളത്തില്‍ എയിംസ് അനുവദിക്കുന്നത് മുന്‍ഗണനയിലില്ല; കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: കേരളത്തില്‍ എയിംസ് അനുവദിക്കുന്നത് മുന്‍ഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് പ്രഥമ പരിഗണനയെന്നും കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേരളം ആരോഗ്യരംഗത്ത് മുന്നിലായതാണോ അയോഗ്യതയ്ക്ക്...
ഫ്രാൻസിസ് മാർപാപ്പയുടെ ഡയറിക്കുറിപ്പുകൾ പുസ്തകമാക്കുന്നു
വത്തിക്കാൻ സിറ്റി: ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയുടെ വ്യക്തിജീവിതത്തിലേക്കും ചിന്തകളിലേക്കും വെളിച്ചം വീശുന്ന ‘ദ പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാൻസിസ്’ എന്ന പുസ്തകം വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കുന്നു. വിശ്വാസ തിരുസംഘത്തിന്റെ തലവനായ...
ലയണൽ മെസിയുടെ വിടവാങ്ങൽ മത്സരം; ബെനിനെതിരെ അർജന്റീനയ്ക്ക് മിന്നുന്ന വിജയം
ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര ഫുട്ബോളിന് വിരാമമിട്ടുകൊണ്ട് സൂപ്പർ താരം ലയണൽ മെസിയുടെ അവസാന മത്സരത്തിൽ ബെനിനെതിരെ അർജന്റീനയ്ക്ക് തിളക്കമാർന്ന വിജയം (3-0). ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മൊണിമെന്റൽ സ്റ്റേഡിയത്തിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ...
പുത്തന്‍ കര്‍മപരിപാടികളുമായി ഫോമാ 2026-’28 എക്സിക്യൂട്ടീവ് കമ്മിറ്റി ഒക്ടോബര്‍ 17-ന് ഷിക്കാഗോയില്‍ ചുമതലയേല്‍ക്കും
ഷിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സംഘടനാ സ്വപ്നങ്ങള്‍ക്ക് പുതിയ ദിശയും ഊര്‍ജവും പകരാന്‍ ഫോമായുടെ 2026-'28 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അധികാരമേല്‍ക്കുന്നു. ഹൂസ്റ്റണില്‍ നടന്ന 9-ാമത് ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനില്‍...
ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സമർപ്പണ – ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ന്
ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ കെട്ടിടത്തിന്റെ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 9:30-ന് നടത്തപ്പെടും. വിശാലമായ ആരാധനാ ഹാൾ, കുട്ടികൾക്കായുള്ള പ്രത്യേക ആരാധനാ മുറി,...












