Home ഗൾഫ് വി​ശ്വാ​സ​വും സേ​വ​ന​വും സ​മ​ന്വ​യി​ക്കു​ന്ന സ​മ്പൂ​ർണ​തയാ​ണ് മാ​ർ​ത്തോ​മ്മ സ​ഭ​യെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ദീ​പ​ക് മി​ത്ത​ൽ

വി​ശ്വാ​സ​വും സേ​വ​ന​വും സ​മ​ന്വ​യി​ക്കു​ന്ന സ​മ്പൂ​ർണ​തയാ​ണ് മാ​ർ​ത്തോ​മ്മ സ​ഭ​യെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ദീ​പ​ക് മി​ത്ത​ൽ

25
0

അ​ബു​ദാ​ബി: അ​ച​ഞ്ച​ല ദൈ​വ​വി​ശ്വാ​സ​വും സ​ഹ​ജീ​വി​ക​ളോ​ടു​ള്ള കാ​രു​ണ്യ​വും കൈ​കോ​ർ​ക്കു​മ്പോ​ഴാ​ണ് സ​ഭ​ക​ളു​ടെ ദൗ​ത്യം പൂ​ർ​ണമാ​കു​ന്ന​തെ​ന്നും മാ​ർ​ത്തോ​മ സ​ഭ എ​ന്നും നി​ല​കൊ​ണ്ട​ത് ഈ ​ദൗ​ത്യ നി​ർ​വ​ഹ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും യുഎയി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഡോ.​ദീ​പ​ക് മി​ത്ത​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ന്‍റെ 55-ാമ​ത് ഇ​ട​വ​ക ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ത്മീ​ക വ​ള​ർ​ച്ച​യു​ടെ കേ​ന്ദ്രം മാ​ത്ര​മ​ല്ല, വി​ഭാ​ഗീ​യ​ത​ക​ൾ​ക്കു അ​തീ​ത​മാ​യി ജ​ന​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ക​യും സ​മൂ​ഹ​ത്തി​ന് ന​ന്മ ചെ​യ്യു​ന്ന​തി​ന് ജ​ന​ങ്ങ​ൾ​ക്ക് ഉ​ത്തേ​ജ​നം ന​ൽ​കു​ക​യും ചെ​യ്യു​ന്ന ചാ​ല​ക​ശ​ക്തി​കൂ​ടി​യാ​ക​ണം ഓ​രോ ദേ​വാ​ല​യ​ങ്ങ​ളു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മി​സ് യൂ​ണി​വേ​ഴ്സ് ഇ​ന്ത്യ​യാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ട​വ​കാം​ഗ​മാ​യ കെ​സി​യ ലി​സ് മേ​ജൊ​യെ സ്ഥാ​ന​പ​തി അ​ഭി​ന​ന്ദി​ച്ചു. സ​ഭ​യു​ടെ കോ​ട്ട​യം കൊ​ച്ചി ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ തോ​മ​സ് മാ​ർ തി​മ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ജോ​ർ​ജി ജോ​ർ​ജ് ഐ ​പി എ​സ്‌ , ഇ​ട​വ​ക വി​കാ​രി റ​വ. ജി​ജോ. സി ​ഡാ​നി​യേ​ൽ, സ​ഹ വി​കാ​രി റ​വ.​ബി​ജോ എ ​തോ​മ​സ്, റ​വ.​ എ​ബ്ര​ഹാം വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി തോ​മ​സ്, ട്ര​സ്റ്റി​മാ​രാ​യ മാ​ത്യു പി. ​ജോ​ൺ, ബി​ജു വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി സി​മി സാം ​മാ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ൺ​വീ​ന​ർ​മാ​രാ​യ അ​ജി​ത്ത്. എ ​ചെ​റി​യാ​ൻ, അ​ഡ്വ. സി​ൽ​സി റെ​യ്‌​ച​ൽ, സു​നി​ൽ സോ​ഫ​ന്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 10, 12 ക്ലാ​സുക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Previous articleയു​എ​ഇ ഉ​​ത്പന്നങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പി​ന്തു​ണ​യു​മാ​യി ലു​ലു അ​വ്വ​ൽ
Next articleസ്‌​പെ​യി​നി​ൽ രൂ​ക്ഷ​മാ​യ ഭ​വ​ന പ്ര​തി​സ​ന്ധി; വാ​ട​ക​ക്ക​യ​റ്റ​ത്തി​നെ​തി​രേ ജ​ന​ങ്ങ​ൾ തെ​രു​വി​ൽ

Leave a Reply