Home ഗൾഫ് ഖത്തര്‍ ഇന്ത്യന്‍ എംബസി അപെക്സ് ബോഡി: എ.പി മണികണ്ഠന്‍, ഇ.പി അബ്ദുറഹ്മാന്‍ , ഷാനവാസ് ബാവ...

ഖത്തര്‍ ഇന്ത്യന്‍ എംബസി അപെക്സ് ബോഡി: എ.പി മണികണ്ഠന്‍, ഇ.പി അബ്ദുറഹ്മാന്‍ , ഷാനവാസ് ബാവ പ്രസിഡന്റുമാര്‍

343
0

ദോഹ : ഖത്തറിലെ ഇന്ത്യന്‍ എംബസി അപെക്സ് ബോഡി സംഘടനകളുടെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റായി എ.പി മണികണ്ഠനെയും, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റായി ഇ.പി അബ്ദുറഹ്മാനെയും ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റായി ഷാനവാസ് ബാവയെയും തെരഞ്ഞെടുത്തു. വെള്ളി, ശനി ദിവസങ്ങളിലായി നടന്ന വോട്ടെടുപ്പിനൊടുവിലാണ് മൂന്ന് ബോഡികളിലേക്കുമുള്ള പ്രസിഡന്റിനെയും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തത്. രണ്ടു വര്‍ഷമാണ് പുതിയ ഭരണ സമിതിയുടെ കാലാവധി. വോട്ടിങ്ങ് പ്ലാറ്റ്ഫോം ആയ ഡിജി ആപ്പിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് രണ്ടു തവണ മാറ്റിവെച്ച വോട്ടെടുപ്പ് വെള്ളി, ശനി ദിവസങ്ങളിലായി മൂന്ന് ഘട്ടങ്ങളായാണ് പൂര്‍ത്തിയായത്. ഐ.സി.സിയിലെക്ക് മാര്‍ച്ച്‌ 3ന് വെള്ളിയാഴ്ച രാവിലെയും,ഐ എസ് സി യിലേക്ക് ഉച്ച കഴിഞ്ഞും, ഐ.സി.ബി.എഫിലേക്ക് മാര്‍ച്ച്‌ 4ന് ശനിയാഴ്ച ഉച്ചയ്ക്കുമാണ്‌ഓണ്‍ലൈനിലൂടെ വോട്ടെടുപ്പ് നടന്നത്.

2019-20 കാലയളവില്‍ ഐ.സി.സി പ്രസിഡന്റായിരുന്ന എ.പി മണികണ്ഠന്‍ ഖത്തറിലെ സജീവമായ പൊതു പ്രവര്‍ത്തകനണ്. തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയായ പി. നാസറുദ്ദീന്‍ 375 വോട്ട് നേടിയപ്പോള്‍ മണികണ്ഠന്‍ 1269 വോട്ട് സ്വന്തമാക്കി. ഇന്ത്യന്‍ സമൂഹത്തിന്റെ കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന സംഘടനയാണ് ഐ.സി.സി.
ശക്തമായ മത്സരം നടന്ന ഐ.സി.ബി.എഫ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഷാനവാസ് ബാവ 2026 വോട്ട് നേടിയാണ് വിജയം സ്വന്തമാക്കിയത്. എതിര്‍ സ്ഥാനാര്‍ഥിയും നിലവിലെ ജനറല്‍ സെക്രട്ടറിയുമായ സാബിത് സഹീര്‍ 1621 വോട്ടുമായി പിന്തള്ളപ്പെട്ടു. തൊഴിലാളി ക്ഷേമം, സാമൂഹ്യ പ്രവര്‍ത്തനം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന ജീവകാരുണ്യ വിഭാഗമാണ് ഐ.സി.ബി.എഫ്.

ഐ.എസ്.സി പ്രസിഡന്റായി കെയര്‍ ആന്റ് ക്യൂവര്‍ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ ഇ.പി അബ്ദുല്‍ റഹ്മാന്‍ 1272 വോട്ടിന് തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍സ്ഥാനാര്‍ഥി ആഷിഖ് അഹമ്മദിന് 531 വോട്ടേ നേടാന്‍ കഴിഞ്ഞുള്ളൂ. വിവിധ ബോഡികളുടെ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.ഐ സി സി എം സി മെമ്ബര്‍മാരായി അഡ്വ : ജാഫര്‍ ഖാന്‍,എബ്രഹാം ജോസഫ്, സുമമഹേഷ് ഗൗഡ, മോഹന്‍ കുമാര്‍ എന്നിവരും ഐ സി ബി എഫ് എം സി മെമ്ബര്‍മാരായി വര്‍ക്കി ബോബന്‍, മുഹമ്മദ്‌ കുഞ്ഞി, കുല്‍ദീപ് കൗര്‍, ദീപക് ഷെട്ടി എന്നിവരും ഐ എസ് സി എം സി മെമ്ബര്‍മാരായി പ്രദീപ്‌ പിള്ള, നിഹാദ് മുഹമ്മദ്‌ അലി, ശാലിനി തിവാരി, ജോ ഡിദേശഎന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. അസോസിയേറ്റഡ് ഓര്‍ഗനൈസേഷന്‍ പ്രതിനിധികളായിഐ സി സി യിലേക്ക് സജീവ് സത്യശീലന്‍, മല്ലറെഡ്ഢിവീരവെങ്കിട്ടസത്യനാരായണന്‍, സുബ്രമണ്യഹെബഗെലു എന്നിവരുംഐ.സി. ബി.എഫിലേക്ക് ഷമീര്‍ അഹ്‌മദും, ഐ എസ് സി യിലേക്ക് ദീപേഷ് ഗോവിന്ദന്‍കുട്ടിയും തെരഞ്ഞെടുക്കപ്പെട്ടു.

ഷഫീക് അറക്കല്‍

Previous article‘കാരശേരി മാഷിനോട് സംസാരിക്കാം’ ലിവർപൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി
Next articleനോർത്തേൺ വിർജീനിയ സെൻറ് ജൂഡ് സിറോ മലബാർ ദേവാലയ പുനർ നിർമാണവും കൂദാശാ കർമ്മവും കൊണ്ടാടി

Leave a Reply