Home ഇന്ത്യ ന​​ട തു​​റ​​ന്നു; മ​​ണ​​ര്‍​കാ​​ട് പള്ളിയിലേക്ക് വിശ്വാസികളുടെ പ്രവാഹം

ന​​ട തു​​റ​​ന്നു; മ​​ണ​​ര്‍​കാ​​ട് പള്ളിയിലേക്ക് വിശ്വാസികളുടെ പ്രവാഹം

59
0

മ​​ണ​​ര്‍​കാ​​ട്: മ​​രി​​യ​​ന്‍ തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ മ​​ണ​​ര്‍​കാ​​ട് വി​​ശു​​ദ്ധ മ​​ര്‍​ത്ത്മ​​റി​​യം യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി ക​​ത്തീ​​ഡ്ര​​ലി​​ല്‍ വി​​ശ്വാ​​സി​​സ​​മൂ​​ഹം ഭ​​ക്തി​​യോ​​ടെ കാ​​ത്തി​​രു​​ന്ന ന​​ട​​തു​​റ​​ക്ക​​ല്‍ ഭ​​ക്തി​​സാ​​ന്ദ്ര​​മാ​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ല്‍ ന​​ട​​ന്നു. എ​​ട്ടു​​നോ​​മ്പ് പെ​​രു​​ന്നാ​​ളി​​ന്‍റെ ഏ​​ഴാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ഉ​​ച്ച​​ന​​മ​​സ്‌​​കാ​​ര​​ത്തി​​നു ശേ​​ഷ​​മാ​​ണു ദൈ​​വ​​മാ​​താ​​വി​​ന്‍റെ​​യും ഉ​​ണ്ണി​​യേ​​ശു​​വി​​ന്‍റെ​​യും ഛായാ​​ചി​​ത്രം വി​​ശ്വാ​​സി​​ക​​ള്‍​ക്ക് വ​​ണ​​ക്ക​​ത്തി​​നാ​​യി തു​​റ​​ന്നു​​ന​​ല്‍​കി​​യ​​ത്. വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്കും ഉ​​ച്ച​​ന​​മ​​സ്‌​​കാ​​ര​​ത്തി​​നും ശേ​​ഷം ന​​ട​​ന്ന ന​​ട​​തു​​റ​​ക്ക​​ല്‍ ശു​​ശ്രൂ​​ഷ യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി സ​​ഭ​​യു​​ടെ ശ്രേ​​ഷ്ഠ കാ​​തോ​​ലി​​ക്ക​​യും മ​​ല​​ങ്ക​​ര മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​മാ​​യ ബ​​സേ​​ലി​​യോ​​സ് ജോ​​സ​​ഫ് ബാ​​വാ​​യു​​ടെ പ്ര​​ധാ​​ന കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ലും തി​​രു​​വ​​ന​​ന്ത​​പു​​രം മേ​​ഖ​​ലാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യും യൂ​​റോ​​പ്പ് പാ​​ത്രി​​യാ​​ര്‍​ക്ക​​ല്‍ വി​​കാ​​രി​​യും എം​​എ​​സ്ഒ​​ടി സെ​​മി​​നാ​​രി റ​​സി​​ഡ​​ന്‍റ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​മാ​​യ ഡോ. ​​കു​​ര്യാ​​ക്കോ​​സ് മാ​​ര്‍ തെ​​യോ​​ഫി​​ലോ​​സി​​ന്‍റെ സ​​ഹ​​കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ലു​​മാ​​യി​​രു​​ന്നു. ജ​​ന​​ന​​പ്പെ​​രു​​ന്നാ​​ള്‍ ദി​​ന​​മാ​​യ ഇ​​ന്നു വി​​ശു​​ദ്ധ മൂ​​ന്നി​​ന്മേ​​ല്‍ കു​​ര്‍​ബാ​​ന​​യ്ക്ക് മൈ​​ലാ​​പ്പു​​ര്‍ ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ന്‍ ഐ​​സ​​ക് മാ​​ര്‍ ഒ​​സ്താ​​ത്തി​​യോ​​സ് മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. തു​​ട​​ര്‍​ന്ന് ക​​രോ​​ട്ടെ പ​​ള്ളി ചു​​റ്റി​​യു​​ള്ള പ്ര​​ദ​​ക്ഷി​​ണ​​വും ആ​​ശീ​​ര്‍​വാ​​ദ​​വും ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം മൂ​​ന്നി​​ന് ന​​ട​​ക്കു​​ന്ന നേ​​ര്‍​ച്ച​​വി​​ള​​മ്പോ​​ടെ പെ​​രു​​ന്നാ​​ള്‍ ച​​ട​​ങ്ങു​​ക​​ള്‍ സ​​മാ​​പി​​ക്കും. സ്ലീ​​ബാ പെ​​രു​​ന്നാ​​ള്‍ ദി​​ന​​മാ​​യ 14ന് ​​വ​​രെ വി​​ശ്വാ​​സി​​ക​​ള്‍​ക്ക് ഛായാ​​ചി​​ത്രം വ​​ണ​​ങ്ങാ​​ൻ സൗ​​ക​​ര്യ​​മു​​ണ്ട്.

Previous articleകൊ​ളം​ബ​സ് സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ മി​ഷ​ൻ തി​രു​നാ​ൾ
Next articleല​​ഹ​​രി​​ക്കെ​​തി​​രേ പൊ​​ലി​​സ് മാ​​ര​​ത്ത​​ൺ: കോ​​ട്ട​​യ​​ത്ത് ആ​​വേ​​ശോ​​ജ്വ​​ല സ്വീ​​ക​​ര​​ണം

Leave a Reply