ഒഹായോ: കൊളംബസ് സെന്റ് മേരീസ് സീറോമലബാർ കത്തോലിക്കാ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ ഈ മാസം 13ന് നടത്തപ്പെടും. ഈ മാസം ആറിന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന. തുടർന്ന് തിരുനാളിന് തുടക്കം കുറിച്ച് മിഷൻ ഡയറക്ടർ ഫാ. നിബി കണ്ണായി കൊടിയേറ്റ് കർമം നിർവഹിക്കും.
പ്രധാന തിരുനാൾ ദിവസമായ 13ന് ഉച്ചകഴിഞ്ഞ് രണ്ടിന് തിരുനാൾ കുർബാനയും തുടർന്ന് പ്രസുദേന്തി വാഴ്ചയും പ്രദക്ഷിണവും പാരിഷ് ഹാളിൽ വച്ച് പൊതുസമ്മേളനവും കലാപരിപാടികളും (കൾച്ചറൽ പ്രോഗ്രാം), സ്നേഹവിരുന്നോടും കൂടി തിരുനാൾ സമാപിക്കും.
കമ്മിറ്റി ഭാരവാഹികൾ ; മിഷൻ ഡയറക്ടർ: ഫാ. നിബി കണ്ണായി, ട്രസ്റ്റിമാർ: ചെറിയാൻ മാത്യു, ജോസഫ് സെബാസ്റ്റ്യൻ, തിരുനാൾ കൺവീനർമാർ: അലക്സ് ബാബു, അശ്വിൻ പാറ്റാനി, ട്രഷറർ: കിരൺ ജോസഫ്, പ്രസുദേന്തി & പ്രദക്ഷിണം: മരിയ ജോസഫ്, ലിറ്റർജി: ജെയിംസ് പുതുശേരി, ക്വയർ: അരുൺ ഡേവിസ്, ലൈറ്റ് & സൗണ്ട്: മനോജ് ആന്റണി, ഫോട്ടോഗ്രഫി & വീഡിയോ: കുര്യൻ കണ്ണാത്ത്, ചർച്ച് ഡെക്കറേഷൻ: ജെന്നിഫർ സെബാസ്റ്റ്യൻ, ഔട്ട്ഡോർ ഡെക്കറേഷൻ & ഹാൾ സെറ്റപ്പ്: ഐഷ് ലൂക്ക, കൾച്ചറൽ & പബ്ലിക് മീറ്റിംഗ്: ഐറിൻ തോമസ്, ഫുഡ് കമ്മിറ്റി: ഷിനോ ആന്റണി, പാർക്കിംഗ് കമ്മിറ്റി: ജിയോമിൻ ആന്റണി. ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തുന്ന പ്രസുദേന്തിമാരുടെ വാഴ്ച തിരുനാൾ ദിനത്തിൽ നടത്തപ്പെടും. തിരുനാളിൽ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കുവാനായി ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.











