Home യൂറോപ്പ് ലി​സ്ബ​ൺ ഇ​ന്ത്യ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി

ലി​സ്ബ​ൺ ഇ​ന്ത്യ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി

59
0

ലി​സ്ബ​ൺ: നോ​ർ​തേ​ൺ അ​യ​ർ​ല​ൻ​ഡി​ലെ ലി​സ്ബ​ൺ ആ​സ്ഥാ​ന​മാ​യി ക​ഴി​ഞ്ഞ ഇ​രു​പ​ത് വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ലി​സ്ബ​ൺ ഇ​ന്ത്യ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (ലിമ) ഇ​രു​പ​താം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും വി​പു​ല​മാ​യും വ​ർ​ണാ​ഭ​മാ​യും സം​ഘ​ടി​പ്പി​ച്ചു. ഏ​ക​ദേ​ശം 300 ഓ​ളം പ്ര​വാ​സി മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ത്ത ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ രാ​വി​ലെ 10ന് ആ​രം​ഭി​ച്ച് രാ​ത്രി 10 വ​രെ നീ​ണ്ടു​നി​ന്നു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ​ക്ക​ളി​ക​ൾ, വ​ടം​വ​ലി മ​ത്സ​രം, വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ, ഡി​ന്ന​ർ തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി. ക​ഴി​ഞ്ഞ നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യ്ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പി​ന്നി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ച എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ജോ​സ​ഫ് കു​രി​ശി​ങ്ക​ൽ​പ​റ​മ്പി​ൽ നേ​തൃ​ത്വം ന​ൽ​കി​യ 15 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി പ​രി​പാ​ടി​ക​ൾ വ​ള​രെ മി​ക​ച്ച രീ​തി​യി​ൽ ഏ​കോ​പി​പ്പി​ക്കു​ക​യും സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. എ​ല്ലാ​വ​രു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വും സ​ജീ​വ പ​ങ്കാ​ളി​ത്ത​വും ലി​സ്ബ​ൺ ഇ​ന്ത്യ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഇ​രു​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തെ വ​ലി​യ വി​ജ​യ​മാ​ക്കി മാ​റ്റി. JAS Beats Belfast അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യോ​ടെ​യാ​ണ് ലി​സ്ബ​ൺ ഇ​ന്ത്യ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഇ​രു​പ​താം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും വ​ർ​ണാ​ഭ​മാ​യി സ​മാ​പി​ച്ച​ത്.

Previous articleസം​സ്ഥാ​ന​ത്തെ 38 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ സെ​പ്റ്റം​ബ​ർ 28ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ; വോ​ട്ടെ​ണ്ണ​ൽ 29ന്
Next articleഅ​ഫ്‌​ലാ​ജി​ൽ കേ​ളി​യു​ടെ ഓ​ണാ​ഘോ​ഷം

Leave a Reply