Home ഇന്ത്യ നാ​ടും ന​ഗ​ര​വും ഓ​ണ​ത്തി​ര​ക്കി​ല്‍

നാ​ടും ന​ഗ​ര​വും ഓ​ണ​ത്തി​ര​ക്കി​ല്‍

55
0

പൊ​ന്നോ​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ തി​ര​ക്കി​ല്‍ മു​ഴു​കി ജ​ന​ങ്ങ​ള്‍. തി​രു​വോ​ണ നാ​ളി​ലെ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യക്കും വേ​ണ്ട അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് മ​ല​യാ​ളി​ക​ള്‍. പൂ​ക്ക​ള​ത്തി​നു​ള്ള പൂ​ക്ക​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, കോ​ടി​വ​സ്ത്ര​ങ്ങ​ള്‍, ഇ​ല​ക‌്ട്രോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ വാ​ങ്ങാ​ന്‍ വ​ന്‍ ജ​ന​ത്തി​ര​ക്കാ​ണ് ഇ​ന്ന​ലെ മു​ത​ല്‍ ന​ഗ​ര-​ഗ്രാ​മ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ജി​ല്ല​യി​ലെ ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്. വ​സ്ത്ര​ശാ​ല​ക​ളി​ലും പ​ച്ച​ക്ക​റി അ​ങ്ങാ​ടി​ക​ളി​ലും ആ​ളു​ക​ളെ​ക്കൊ​ണ്ട് നി​റ​ഞ്ഞു ക​വി​ഞ്ഞു. സ​ദ്യ​യൊ​രു​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ശ​ര്‍​ക്ക​ര​ വ​ര​ട്ടി, ഉ​പ്പേ​രി, പ​ഴം, മാ​ങ്ങ, ഇ​ഞ്ചി തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ആ​ളു​ക​ളു​ടെ നീ​ണ്ട നി​ര​ത​ന്നെ​യാ​ണ് എ​ല്ലാ​യി​ട​ത്തും. വ​ഴി​യോ​രക്ക​ച്ച​വ​ട​ക്കാ​രും സ​പ്ലൈ​കോ, ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് ഓ​ണ​ച്ച​ന്ത​ക​ളും സ​ജീ​വ​മാ​ണ്. തു​മ്പ​പ്പൂ​വും കാ​ക്ക​പ്പൂ​വും തേ​ടി ന​ട​ന്നി​രു​ന്ന പ​ഴ​യ​കാ​ല​ത്തി​ല്‍നി​ന്ന് മാ​റി, ത​മി​ഴ്നാ​ട്ടി​ല്‍നി​ന്നു​മെ​ത്തു​ന്ന ജ​മ​ന്തി​യും റോ​ജ​യും അ​ര​ളി പൂ​ക്ക​ളു​മാ​ണ് ഇ​ത്ത​വ​ണ​യും പൂ​ക്ക​ള​ങ്ങ​ളി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന​ത്.പ​ല​ച​ര​ക്ക് ക​ട​ക​ളും വ​സ്ത്ര​വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളും അ​ര്‍​ധ​രാ​ത്രി വ​രെ​യാ​ണ് തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ജ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ പൊ​ലീ​സും ട്രാ​ഫി​ക് വി​ഭാ​ഗ​വും പ്ര​ത്യേ​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Previous articleഅ​ഗ്രി​മ ഓ​ണവി​പ​ണി​ക്ക് തു​ട​ക്ക​മാ​യി
Next articleനേപ്പാളിലെ മിന്നൽപ്രളയം: കേ​ര​ള​ത്തി​ൽ നി​ന്നുള്ള 35 അം​ഗ സം​ഘം സു​ര​ക്ഷി​ത​ർ

Leave a Reply