Home ഇന്ത്യ സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഭ​ര​ണ​ത്തി​ൽ സ​മ​ഗ്ര മാ​റ്റം; ഭ​ര​ണം എ​സ്ഐ​മാ​ർ​ക്ക്

സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഭ​ര​ണ​ത്തി​ൽ സ​മ​ഗ്ര മാ​റ്റം; ഭ​ര​ണം എ​സ്ഐ​മാ​ർ​ക്ക്

53
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഭ​ര​ണ​ത്തി​ൽ സ​മ​ഗ്ര​മാ​യ മാ​റ്റം വ​രു​ന്നു. സ്റ്റേ​ഷ​ൻ ഭ​ര​ണ​ച്ചു​മ​ത​ല ഇ​ന്ന് മു​ത​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ഏ​റ്റെ​ടു​ക്കും. പോ​ലീ​സി​നെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കാ​നും ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ രീ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​നും ല​ക്ഷ്യ​മി​ട്ട് സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച ‘എ​ന്‍റെ പോ​ലീ​സ് സ്റ്റേ​ഷ​ൻ’ പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് ഈ ​ച​രി​ത്ര​പ​ര​മാ​യ മാ​റ്റം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട 64 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ഇ​നി​മു​ത​ൽ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​രാ​യി തു​ട​രു​ക. ബാ​ക്കി ഭൂ​രി​ഭാ​ഗം സ്റ്റേ​ഷ​നു​ക​ളു​ടെ​യും ഭ​ര​ണം എ​സ്ഐ​മാ​ർ​ക്കാ​യി​രി​ക്കും. പോ​ലീ​സി​നെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കാ​നു​ള്ള ‘എ​ന്‍റെ പോ​ലീ​സ് സ്റ്റേ​ഷ​ൻ’ പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള പോ​ലീ​സ് സം​വി​ധാ​ന​ത്തി​ല്‍ സ്‌​റ്റേ​ഷ​നു​ക​ളു​ടെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന ക​ര്‍​മ പ​ദ്ധ​തി​ക്കാ​ണ് സ​ർ​ക്കാ​ർ നേ​തൃ​ത്വം ന​ല്‍​കു​ന്ന​തെ​ന്നും, ഇ​ത് ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ഇ​ത്ത​ര​മൊ​രു പ​രി​ഷ്‌​ക​ര​ണം ന​ട​ക്കു​ന്ന​തെ​ന്നും ജ​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ള്‍ ന​ൽ​കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Previous articleയുകെയിൽ ട്രെയിൻ പാളം തെറ്റി 18 യാത്രക്കാർക്ക് പരിക്ക്
Next articleയു​ക്മ- ഇ​സ തെ​രേ​സാ​സ് ഓ​ണ​ച്ച​ന്തം മ​ല​യാ​ളി സു​ന്ദ​രി സീ​സ​ൺ 2 ​ഓഗ​സ്റ്റ് 15 ന് ​മാ​ൻ​വേ​ഴ്സി​ൽ

Leave a Reply