Home യൂറോപ്പ് യുകെയിൽ ട്രെയിൻ പാളം തെറ്റി 18 യാത്രക്കാർക്ക് പരിക്ക്

യുകെയിൽ ട്രെയിൻ പാളം തെറ്റി 18 യാത്രക്കാർക്ക് പരിക്ക്

48
0

ലണ്ടൻ: യുകെയിൽ ട്രെയിൻ പാളം തെറ്റി 18 യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ​ഗുരുതരമാണ്. ഈസ്റ്റ് സസക്സിലെ ലൂയിസ് റെയിൽവേ സ്റ്റേഷന് സമീപം പ്രാദേശിക സമയം വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. ലണ്ടനിലെ വിക്ടോറിയ സ്റ്റേഷനിൽനിന്ന് ഈസ്റ്റബേണിലേക്ക് പോവുകയായിരുന്ന ട്രെയിനിന്‍റെ മൂന്ന് കോച്ചുകളാണ് പാളംതെറ്റിയത്. ഏകദേശം 150-ഓളം യാത്രക്കാർ ട്രെയിനിലുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ ഫയർ ഫോഴ്സും എമർജൻസി സർവീസസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ യുകെ റെയിൽ ആക്സിഡന്‍റ് ഇൻവെസ്റ്റി​ഗേഷൻ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

Previous articleഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്പെ​ഷ​ൽ ട്രെ​യി​ൻ പ്ര​ഖ്യാ​പി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ.
Next articleസം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഭ​ര​ണ​ത്തി​ൽ സ​മ​ഗ്ര മാ​റ്റം; ഭ​ര​ണം എ​സ്ഐ​മാ​ർ​ക്ക്

Leave a Reply